city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | വാർഡ് വിഭജനം: ഭരണത്തിന്റെ മറവിലുള്ള ഇടപെടൽ ഗുരുതരമെന്ന് മാഹിൻ ഹാജി

ward delimitation mahin haji criticizes government interven
Photo: Arranged

● വാർഡ് വിഭജനത്തിൽ അനധികൃത ഇടപെടൽ നടന്നതായി ആരോപണം
● ഭരണകൂടം ജനാധിപത്യത്തെ തകർക്കുന്നുവെന്ന് മാഹിൻ ഹാജി
● നിയമലംഘനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് മുന്നറിയിപ്പ്

മേൽപ്പറമ്പ്: (KasargodVartha) ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലമാറ്റി ആവശ്യമുള്ളയിടങ്ങളിൽ ഇഷ്ടക്കാരെ നിയമിക്കുന്നതിലൂടെ ഭരണകൂടം ജനാധിപത്യത്തെ ഹനിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി. മേൽപ്പറമ്പിൽ നടന്ന ഉദുമ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ മറവിൽ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ നെട്ടോട്ടമോടിക്കുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വാർഡ് വിഭജനത്തിൽ ഭരണകൂടം അനധികൃതമായി ഇടപെടുന്നതായാണ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ആരോപണം. ബ്ലോക്ക്, ജില്ലാ ഡിവിഷൻ വിഭജനത്തിലും ഇതേ രീതി തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധം ഉയർന്നേക്കുമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ കൂടിയായ അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കോൺക്ലേവ് 'ഒരുക്കം 2025' നവംബർ 26 ചൊവ്വാഴ്ച്ച ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള കടവിൽ നടത്താൻ യോഗം തീരുമാനിച്ചു.

ഹമീദ് മാങ്ങാട്, ഹനീഫ ഹാജി കുന്നിൽ, സി. എച്ച്. അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദർ കാത്തിം, ബി. എം. അബൂബക്കർ, ടി. ഡി. കബീർ, സിദ്ധീഖ് പള്ളിപ്പുഴ, എം. എച്ച്. മുഹമ്മദ് കുഞ്ഞി, ടി. എം. മുനീർ, മൻസൂർ മല്ലത്ത്, മുഹമ്മദ് കുഞ്ഞി ചോണായി, ഉമ്മർ കല്ലടക്കുറ്റി, അൻവർ കോളിയടുക്കം, ബി. എം. ഹാരിസ്, അബ്ദുൽ ഹമീദ് പെരുമ്പള, ഷരീഫ് കളനാട്, താജുദ്ദീൻ ചെമ്പിരിക്ക, അബ്ദുല്ല കുഞ്ഞി ഹാജി കീഴൂർ, കെ. എ. മുഹമ്മദലി, ഹനീഫ മഡം പള്ളിക്കര, മുസ്തഫ ചെമനാട്, റൗഫ് ബാവിക്കര, ഖാദർ അലൂർ, സലാം മാങ്ങാട്, അൽത്താഫ് പൊവ്വൽ, ആയിഷ സഅദുള്ള, അനീസ മൻസൂർ മല്ലത്ത്, ജലീൽ കോയാ, ഷക്കീല ബഷീർ, പി. കെ. അബ്ദുല്ല, ബഷീർ മുനിയൂർ, ആയിഷ റസാഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

#WardDelimitation #KeralaPolitics #MahinHaji #MuslimLeague #PanchayatElection

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia