ചരിത്രം മാറ്റിയെഴുതാൻ രക്തസാക്ഷികളുടെ മണ്ണിൽ പര്യടനവുമായി വി വി രമേശൻ
Mar 31, 2021, 22:43 IST
പൈവളിഗെ: (www.kasargodvartha.com 31.03.2021) എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി വി വി രമേശൻ രക്തസാക്ഷികളുടെ മണ്ണായ പൈവളികെ പഞ്ചായത്തിൽ പര്യടനം നടത്തി. ചേവാർ, പേർമുദെ, കുണ്ടങ്കരടുക്ക, കയ്യാർ, പൈവളികെ, കുരുടപദവ്, ഗാളിയടുക്ക എന്നിവിടങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. പെരുവൊടി, ദളികുക്കു, ചേരാൽ, ബായാർ സൊസൈറ്റി, സിരന്തടുക്ക, പൈവളികെ നഗർ, അട്ടെഗോളി, ജോടുക്കൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി.
എൽഡിഎഫ് നേതാക്കളായ ബി വി രാജൻ, ഡോ. വി പി പി മുസ്ത്വഫ, എം ശങ്കർറൈ, അബ്ദുർ റസാഖ് ചിപ്പാർ, എം സി അജിത്, ഹുസൈൻ, ശ്യാംഭട്ട്, എം ടി മുസ്ത്വഫ, ഹാരിസ് പൈവളികെ, സന്തോഷ് കുശാൽനഗർ, വിനയ് കുമാർ എന്നിവർ സംസാരിച്ചു.
വ്യാഴാഴ്‌ച എൻമകജെ പഞ്ചായത്തിലെ ബൺപത്തടുക്ക, ഉക്കിനടുക്ക, മണിയംപ്പാറ, പാട്‌ള ദല, പർത്താജെ, നൽക്ക, കാട്ടുക്കുക്കെ, കോടിങ്കെരി, അനമത്തടുക്ക എന്നിവിടങ്ങളിൽ പര്യടനം നടത്തും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, VV Ramesan with a visit to the soil of the martyrs.
< !- START disable copy paste -->