city-gold-ad-for-blogger
Aster MIMS 10/10/2023

VPP Musthafa | തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി സ്ഥാനം ഒഴിഞ്ഞു; വിപിപി മുസ്ത്വഫ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കാസര്‍കോട്ട് ഇടത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

തൃക്കരിപ്പൂര്‍: (www.kasargodvartha.com) 2024 ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമിന്റെ ന്യൂനപക്ഷ മുഖമായ ഡോ. വിപിപി മുസ്ത്വഫ ഇടതുമുന്നണി സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി. തദ്ദേശ സ്വയംഭരണ - എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രടറിയായ മുസ്ത്വഫ ആ പദവി പൊടുന്നനെ ഒഴിഞ്ഞതോടെയാണ് സ്ഥാനാര്‍ഥിയാകുമെന്ന സൂചന ലഭിച്ചത്.
        
VPP Musthafa | തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി സ്ഥാനം ഒഴിഞ്ഞു; വിപിപി മുസ്ത്വഫ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കാസര്‍കോട്ട് ഇടത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

പകരം കാസര്‍കോട്ട് നിന്നുള്ള ഒരാളെ തന്നെ മന്ത്രിയുടെ സെക്രടറിയാക്കുമെന്നും വിവരമുണ്ട്. അതുവരെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രടറിക്ക് മുസ്ത്വഫയുടെ ചുമതല കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ മുസ്ത്വഫ എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും ദേശീയതലത്തില്‍ ഉള്‍പെടെ പ്രവര്‍ത്തിച്ചിരുന്നു.

സിപിഎം കാസര്‍കോട് ജില്ലാ സെക്രടേറിയേറ്റ് അംഗമായിരിക്കെയാണ് രണ്ടാം പിണറായി സര്‍കാരില്‍ തദ്ദേശസ്വയംഭരണ - എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഇപ്പോഴത്തെ സിപിഎം സെക്രടറി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രൈവറ്റ് സെക്രടറിയായത്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ടി സെക്രടറി പദവി ഒഴിഞ്ഞ ശേഷം ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ടി സെക്രടറിയാകാന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും സ്പീകര്‍ എംബി രാജേഷ് പകരക്കാരനായി എത്തുകയും ചെയ്തുവെങ്കിലും മുസ്ത്വഫ തന്നെ മന്ത്രിയുടെ സെക്രടറിയായി തുടര്‍ന്നു.

ലോക്‌സഭാ തെരെഞ്ഞടുപ്പിന്റെ ഭാഗമായി കാസര്‍കോട്ടെ സംഘടനാ കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള പാര്‍ടി നിര്‍ദേശപ്രകാരമാണ് മുസ്ത്വഫയുടെ പൊടുന്നനെയുള്ള രാജിയെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലകളില്‍ സംഘടനാ ചര്‍ചകള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് മുസ്ത്വഫയെ തിരികെ വിളിക്കുന്നത്. പാര്‍ടിയെ ശക്തിപ്പെടുത്താന്‍ മുസ്ത്വഫയുടെ സാന്നിധ്യം ആവശ്യമാന്നെന്ന് കാസര്‍കോട്ടെ ചര്‍ചയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തന്നെ മണ്ഡലം നിലനിര്‍ത്താന്‍ വീണ്ടും ഇറക്കുമെന്ന് ഉറപ്പായത് കൊണ്ട് തന്നെ ന്യൂനപക്ഷ വോട് മുന്നില്‍ കണ്ടാണ് വിപിപി മുസ്ത്വഫയെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകം ഉയര്‍ത്തിയ ജനരോഷമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ണിത്താന് അനുകൂല ഘടകമായതെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ കേസില്‍ വൈകാതെ കോടതി വിധി ഉണ്ടാകും. വിധി അനുകൂലമായാലും പ്രതികൂലമായാലും അത് തെരെഞ്ഞടുപ്പില്‍ ചര്‍ചയാകും
         
VPP Musthafa | തദ്ദേശ മന്ത്രിയുടെ പ്രൈവറ്റ് സെക്രടറി സ്ഥാനം ഒഴിഞ്ഞു; വിപിപി മുസ്ത്വഫ ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കാസര്‍കോട്ട് ഇടത് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

പെരിയ ഇരട്ടക്കൊല കേസില്‍ മുസ്ത്വഫയെ സിബിഐ ചോദ്യം ചെയ്തിരുന്നു. പെരിയയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നതിന് ഒരു മാസം മുന്‍പ് കല്യോട്ട് നടന്ന സിപിഎം പ്രതിഷേധ യോഗത്തില്‍ മുസ്ത്വഫ നടത്തിയ പ്രസംഗം വിവാദമായ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ തവണ മുസ്ത്വഫയെ സ്ഥാനാര്‍ഥിയാകാന്‍ പരിഗണിക്കാതിരുന്നതും കെപി സതീഷ് ചന്ദ്രന്‍ മത്സരിച്ചതെന്നുമാണ് പറയുന്നത്. പെരിയ ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത് അംഗം കൂടിയായിരുന്നു അന്ന് മുസ്ത്വഫ.

കണ്ണൂരില്‍ നിന്നും ടിവി രാജേഷിനെയും സ്ഥാനാര്‍ഥിയാകാന്‍ മുസ്ത്വഫയ്ക്കൊപ്പം പരിഗണിച്ചിരുന്നുവെങ്കിലും ന്യൂനപക്ഷ വിഭാഗത്തിന്റെ വോട് കൂടി ലക്ഷ്യം വെച്ച് മുസ്ത്വഫയെ സ്ഥാനാര്‍ഥിയാക്കാനാണ് കൂടുതല്‍ സാധ്യത.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Trikaripur, Politics, Political-News, Political Party, CPM, LDF, Election, VPP Musthafa, Lok Sabha Election, VPP Musthafa likely to be left candidate in Lok Sabha elections.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL