വോടിംഗ് യന്ത്രങ്ങള്‍ വരണാധികാരികള്‍ക്ക് കൈമാറി; ആകെ 1690 കണ്‍ട്രോള്‍ യൂണിറ്റുകളും 4784 ബാലറ്റ് യൂണിറ്റുകളും
കാസര്‍കോട്: (www.kasargodvartha.com 08.12.2020) ജില്ലയില്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോടിംഗ് യന്ത്രങ്ങള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/ നഗരസഭാ വരണാധികാരികള്‍ക്ക് കൈമാറി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ വി എം വിതരണം ചെയ്തത്. ആറ് ബ്ലോകുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1547 കണ്‍ട്രോള്‍ യൂണിറ്റുകളും 4641 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. മൂന്ന് നഗരസഭകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 143 വീതം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണുള്ളത്.
ബ്ലോകുകളിലെ ആകെ വാര്‍ഡ്, ബൂത്ത്, കണ്‍ട്രോള്‍, യൂണിറ്റ് ബാലറ്റ് യൂണിറ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാറഡുക്ക- 105-181-218-654
മഞ്ചേശ്വരം- 125-247-297-891
കാസര്‍കോട്-123- 244-293-879
കാഞ്ഞങ്ങാട്- 98-192-231-693
പരപ്പ-115-235-282-846
നീലേശ്വരം- 98-188-226-678
നഗരസഭകളിലെ ആകെ വാര്‍ഡ്, ബൂത്ത്, കണ്‍ട്രോള്‍, യൂണിറ്റ് ബാലറ്റ് യൂണിറ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാസര്‍കോട്- 38-39-45-45
കാഞ്ഞങ്ങാട്- 43-51-60-60
നീലേശ്വരം-32-32-38-38
ജില്ലയില്‍ ആകെ 777 വാര്‍ഡുകള്‍, 1409 പോളിംഗ് ബൂത്തുകള്‍
ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 664 വാര്‍ഡുകളില്‍ 1287 പോളിങ് ബൂത്തുകളുണ്ട്. നഗരസഭകളില്‍ 113 വാര്‍ഡുകളിലായി 122 പോളിങ് ബൂത്തുകളുമാണുള്ളത്.
സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ അറിയാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ് എസ് എല്‍ സി സര്‍ടിഫികറ്റ് അല്ലെങ്കില്‍ ബുക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസകാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോടോ പതിച്ച പാസ്ബുക്, വോടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
തിരഞ്ഞെടുപ്പ് ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കാന്‍ ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. അവധി അനുവദിക്കുന്നത് തൊഴിലാളി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് നഷ്ടമുണ്ടാകാന്‍ ഇടയുണ്ടെങ്കില്‍ അവര്‍ക്ക് വോട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും സ്വന്തം ജില്ലയ്ക്ക് പുറത്ത് തൊഴിലിലേര്‍പ്പെട്ട വോടര്‍മാര്‍ക്ക് വോടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ വോട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്തില്‍ വോടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അതത് പ്രദേശത്തെ അങ്കണവാടികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.