city-gold-ad-for-blogger

കേരളം വിധിയെഴുതുന്നു; പോളിങ് ബൂതുകള്‍ക്ക് മുന്നില്‍ വോടര്‍മാരുടെ നീണ്ട നിര, മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോടിങ് തടസപ്പെട്ടു

തിരുവനന്തപുരം: (www.kasargodvartha.com 06.04.2021) സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതല്‍ വോടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂതുകളില്‍ മുന്നില്‍ വോടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. അതേസമയം വോടിങ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോടിങ് തടസപ്പെട്ടു. അങ്കമാലി നിയോജക മണ്ഡലത്തിലെ കിടങ്ങൂര്‍ ഇന്‍ഫന്റ് ജീസസ് എല്‍ പി സ്‌കൂളില്‍ വോടിങ് മെഷീന്‍ തകരാറായി വോടിങ് തടസപ്പെട്ടു. ചെങ്ങന്നൂര്‍ പെണ്ണുക്കര യു പി സ്‌കൂള്‍ 94-ാം ബൂതിലെ വോടിങ് മെഷീന്‍ തകരാറിലായി വോടെടുപ്പ് തടസപ്പെട്ടു. 

പാണക്കാട് എം എ ലിപ് സ്‌കൂളിലെ ബൂത്തില്‍ യന്ത്രത്തകരാര്‍ പോളിംഗ് തുടങ്ങിയതോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍ പെട്ടത്. പാണക്കാട് സാദിക്കലി തങ്ങള്‍ വോട് ചെയ്യാനെത്തിയ ബൂതിലാണ് യന്ത്രത്തകരാര്‍. ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉളിയനാട് സ്‌കൂളില്‍ ബൂത്ത് നമ്പര്‍ 67ല്‍ വോടിങ് മെഷീന്‍ തകരാറായതിനാല്‍ വേടെടുപ്പ് ആരംഭിച്ചില്ല. 

കേരളം വിധിയെഴുതുന്നു; പോളിങ് ബൂതുകള്‍ക്ക് മുന്നില്‍ വോടര്‍മാരുടെ നീണ്ട നിര, മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോടിങ് തടസപ്പെട്ടു

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോടെടുപ്പ്. 40771 പോളിഹ് ബൂതുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിങ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. വോടെടുപ്പ് സമാധാനപരമായി തന്നെ പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന പ്രതിരോധ നിയന്ത്രണങ്ങളും പോളിങ് ബൂത്തില്‍ നടപ്പാക്കും. 

Keywords: Thiruvananthapuram, News, Kerala, Top-Headlines, Politics, Election, Voting begins in state; Long queue of voters in front of polling booths

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia