city-gold-ad-for-blogger

Elected | തൃക്കരിപ്പൂർ പഞ്ചായത് പ്രസിഡന്റായി വികെ ബാവ തെരഞ്ഞെടുക്കപ്പെട്ടു; വിജയം 7 നെതിരെ 14 വോടിന്

തൃക്കരിപ്പൂർ: (www.kasargodvartha.com) പഞ്ചായത് പ്രസിഡന്റായി വികെ ബാവയെ തിങ്കളാഴ്ച ചേർന്ന ഭരണസമിതി യോഗം തെരഞ്ഞെടുത്തു. ഏഴിനെതിരെ 14 വോടുകൾ നേടിയാണ് വികെ ബാവ പഞ്ചായത് പ്രസിഡന്റ് പദവിയിലെത്തിയത്. എതിർ സ്ഥാനാർഥിയായി സിപിഎമിലെ കെവി കാർത്യായനിയാണ് മത്സരരംഗത്തുണ്ടായിരുന്നത്.
             
Elected | തൃക്കരിപ്പൂർ പഞ്ചായത് പ്രസിഡന്റായി വികെ ബാവ തെരഞ്ഞെടുക്കപ്പെട്ടു; വിജയം 7 നെതിരെ 14 വോടിന്

രണ്ട് വർഷം പൂർത്തിയാക്കിയ ശേഷം നേരത്തേയുണ്ടായ ധാരണ പ്രകാരം സത്താർ വടക്കുമ്പാട് രാജിവച്ച ഒഴിവിലേക്കാണ് വികെ ബാവ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിതനായത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വികെ ബാവയെ ആനയിച്ച് കൊണ്ട് തൃക്കരിപ്പൂർ ടൗണിൽ യുഡിഎഫ് പ്രകടനം നടത്തി.

നേതാക്കളായ അഡ്വ. എംടിപി കരീം, കെ ശ്രീധരൻ, പി കുഞ്ഞിക്കണ്ണൻ, പികെസി റഊഫ് ഹാജി, പിവി അബ്ദുല്ല, എംടിപി അശ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
          
Elected | തൃക്കരിപ്പൂർ പഞ്ചായത് പ്രസിഡന്റായി വികെ ബാവ തെരഞ്ഞെടുക്കപ്പെട്ടു; വിജയം 7 നെതിരെ 14 വോടിന്

Keywords: Kasaragod, Trikaripur, President, Panchayath, Vote, CPM, UDF, News, Kerala, Top-Headlines, VK Bava elected as President of Thrikaripur Panchayat.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia