Criticism | 'മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ കള്ളന്‍ അന്‍വറായിരുന്നു, ഇപ്പോള്‍ ഏറ്റവും മഹാനായി', നിലമ്പൂരിലെ സിപിഎം പൊതുയോഗത്തിൽ രൂക്ഷവിമർശനവുമായി എ വിജയരാഘവൻ
● 'മോഹന്‍ദാസ് ആര്‍എസ്എസുകാരനാണെന്നു പറഞ്ഞതോടെ അന്‍വര്‍ ചെറുതായി'
● 'വലതുപക്ഷത്തേക്ക് അന്‍വര്‍ പോയി എന്നതുകൊണ്ട് സിപിഎമിന് ഒന്നും സഭവിക്കില്ല' 'ശത്രുപക്ഷത്തുള്ളയാളെ വര്‍ഗ ശത്രുവായിത്തന്നെയാണ് പാര്‍ടി കാണുക'
നിലമ്പൂർ: (KasargodVartha) കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഏറ്റവും വലിയ കള്ളന്‍ പി വി അൻവർ ആയിരുന്നുവെങ്കിൽ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് അൻവർ ലോകത്തിലെ ഏറ്റവും മഹാനായി മാറിയെന്ന് എ വിജയരാഘവൻ. പി വി അൻവറിന് മറുപടിയായി നിലമ്പൂർ ചന്തക്കുന്നില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി വി അന്‍വര്‍ വലിയ അണക്കെട്ട് കെട്ടിയ ആളെന്ന് മാധ്യമങ്ങള്‍ തന്നെ പറഞ്ഞു. ഇപ്പോള്‍ മാധ്യമ സുഹൃത്തുക്കള്‍ രാവിലെ മുതല്‍ അന്‍വറിന്റെ വീട്ടിലാണ്. സര്‍കാരിനെതിരെ മോശം പറയാന്‍ മാധ്യമ പ്രവര്‍ത്തകരെ ശമ്പളം കൊടുത്തു നിര്‍ത്തിയിട്ടുണ്ട്. അന്‍വറിന്റെ സുഭാഷിതങ്ങള്‍ രാവിലെ മുതല്‍ മാധ്യമങ്ങള്‍ നല്‍കുന്നുവെന്നും വിജയ രാഘവൻ കുറ്റപ്പെടുത്തി. വലതുപക്ഷത്തേക്ക് അന്‍വര്‍ പോയി എന്നതുകൊണ്ട് സിപിഎമിന് ഒന്നും സഭവിക്കില്ലെന്നും ശത്രുപക്ഷത്തുള്ളയാളെ വര്‍ഗ ശത്രുവായിത്തന്നെയാണ് പാര്‍ടി കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ എന്‍ മോഹന്‍ദാസ് ആര്‍എസ്എസുകാരനാണെന്നു പറഞ്ഞതോടെ അന്‍വര്‍ ഏറ്റവും ചെറുതായി. കേരളത്തില്‍ ബിജെപി തുറന്ന അകൗണ്ട് പൂട്ടിക്കുമെന്നു പറഞ്ഞതും പൂട്ടിച്ചതും പിണറായി വിജയനാണ്. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട് കുറഞ്ഞു. ബി ജെ പി ജയിച്ചു. തൃശൂർ പൂരത്തിൽ ഉണ്ടായ പ്രശ്‌നമുണ്ടായപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. ചുമതല വഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഉയർന്നു വന്ന പ്രശ്‌നങ്ങളെക്കുറിച്ച് മൂന്നുതലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
അന്വേഷണം നടത്തിയിട്ടുവേണം നടപടി. അതാണ് സർകാർ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കളങ്കപ്പെടുത്തി സിപിഎമിനെ തകർക്കാമെന്നു കരുതണ്ട. കമ്യൂണിസ്റ്റ് പാർടിയെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി തോൽപ്പിക്കാനാവില്ല. കുഞ്ഞാലിയും പൗലോസും ചോരചിന്തി വീണ മണ്ണിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ ഒരുത്തനേയും അനുവദിക്കില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
#KeralaPolitics #CPIM #Vijayaraghavan #Anwar #PinarayiVijayan #KeralaNews