Vigilance Raid | ബളാൽ പഞ്ചായത്ത് പ്രസിഡൻ്റും കർഷക കോൺഗ്രസ് നേതാവുമായ രാജു കട്ടക്കയത്തിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലൻസ് റെയിഡ്
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) ബളാൽ പഞ്ചായത്ത് (Balal Panchayat) പ്രസിഡന്റ് രാജു കട്ടക്കയത്തിന്റെ മാലോത്തെ വീട്ടിലും ബളാൽ ഗ്രാമപഞ്ചായത്ത് ഓഫീസിലും വിജിലൻസ് (Vigilance Raid) റെയിഡ്.
കോഴിക്കോട് നിന്നുള്ള വിജിലൻസിന്റെ പ്രത്യേക സംഘ മാണ് റെയിഡ് നടത്തുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്.
കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
വരാൻ പോകുന്ന തദ്ദേശസ്വയം ഭരണതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ട് സംസ്ഥാന ഭരണത്തിന്റെ തണലിൽ നടക്കുന്ന വിജിലൻസ് റൈഡ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പത്രകുറിപ്പിൽ അറിയിച്ചു..
രാജു കട്ടക്കയത്തിന്റെ വീട്ടിലെ റൈയിഡ് വിവരം അറിഞ്ഞു നൂറ് കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ മാലോത്ത് തടിച്ചു കൂടിയിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ജനകീയ നേതാവായ രാജു കട്ടക്കയത്തിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയത് അദ്ദേഹത്തെ മോശക്കാരനാണെന്ന് ചിത്രീകരിക്കാൻ വേണ്ടി മാത്രമാണെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. #VigilanceRaid, #RajuKattakkaya, #BalalPanchayat,
#KeralaNews, #CongressLeader, #CorruptionInvestigation