ജനകീയ വികസന മുന്നണി നേതാവും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി, റെയ്ഡ് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു
Jul 5, 2018, 12:32 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 05.07.2018) ജനകീയ വികസന മുന്നണി (ഡിഡിഎഫ്) നേതാവും ഈസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജയിംസ് പന്തമാക്കലിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. റെയ്ഡില്‍ ജയിംസ് പന്തമാക്കല്‍ അനധികൃതമായി സമ്പാദിച്ച നിരവധി സ്വത്തുവകകളുടെ രേഖകള്‍ പിടിച്ചെടുത്തു. റെയ്ഡ് തുടരുകയാണ്. ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിലും ജയിംസ് പന്തമാക്കലിന്റെ വീട്ടിലും വ്യാഴാഴ്ച രാവിലെ 6.50 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.
വീട്ടുകാര്‍ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വന്‍ പോലീസ് പടയായിരുന്നു വീടിനു മുറ്റം നിറയെ. കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിമാരായ എസ്. ഷാനവാസ്, എ.സി ചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ ഗണേശ് കുമാര്‍, സുരേഷ്, ശശികുമാര്‍, സജിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈസ്റ്റ് എളേരിയിലെ ഒരു വിവരാവകാശപ്രവര്‍ത്തകന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയിംസ് പന്തമാക്കലിനെതിരെ നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ ജയിംസ് പന്തമാക്കല്‍ നിരവധി സ്വത്തു വകകള്‍ സമ്പാദിച്ചതായി വ്യക്തമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വൈകിട്ട് തലശ്ശേരി വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വ്യാഴാഴ്ച അതിരാവിലെ തന്നെ കോഴിക്കോട് നിന്നുള്ള വിജിലന്‍സ് സംഘം ജയിംസ് പന്തമാക്കലിന്റെ വീട്ടിലെത്തിയത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി ബോധ്യപ്പെട്ടതോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വിജിലന്‍സ്. റെയ്ഡ് രാത്രി വരെ തുടരുമെന്നാണ് സൂചന. നിരവധി രേഖകള്‍ പിടിച്ചെടുത്തതായി വിജിലന്‍സ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവയെ കുറിച്ച് വിശദമായ പരിശോധനകളും അന്വേഷണവും നടത്തിയ ശേഷം ജയിംസ് പന്തമാക്കലിനെതിരെ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം വിജിലന്‍സ് റെയ്ഡ് നടക്കുന്ന വിവരമറിഞ്ഞ് ഇത് ചിത്രീകരിക്കാനെത്തിയ ചാനല്‍ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വീടിന് പുറത്തായി നിന്നിരുന്ന ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. 2005 മുതല്‍ പഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡണ്ടായും പിന്നീട് പ്രസിഡണ്ടായും പ്രവര്‍ത്തിച്ച ജയിംസ് പന്തമാക്കല്‍ ഇപ്പോള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. കോണ്‍ഗ്രസുമായി ഇടഞ്ഞ ശേഷം ജനകീയ വികസന മുന്നണി എന്ന സംഘടന രൂപീകരിച്ച ജയിംസ് പന്തമാക്കലും സംഘവും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുകയും പഞ്ചായത്തില്‍ സ്വന്തമായി വന്‍ ഭൂരിപക്ഷം ഉണ്ടാക്കുകയും ചെയ്തിരുന്നു. സിപിഎമ്മിന്റെ സഹായവും തിരഞ്ഞെടുപ്പില്‍ ജനകീയ വികസന മുന്നണിക്ക് ലഭിച്ചതിനാല്‍ വലിയ ഭൂരിപക്ഷമാണ് നേടാന്‍ കഴിഞ്ഞത്. ഇതിനിടയിലാണ് ഇവരുടെ പ്രധാന നേതാവായ ജയിംസ് പന്തമാക്കലിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം റെയ്ഡിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്തു വേണമെങ്കിലും എഴുതിക്കൊള്ളൂവെന്നും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നുമുള്ള മറുപടിയാണ് ജയിംസ് പന്തമാക്കല്‍ കാസര്‍കോട് വാര്‍ത്തയ്ക്ക് നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Political party, Politics, Vigilance, Vigilance-raid, Panchayath, Office, Raid, James Panthamakkal, Vigilance Raid in Panchayat vice president's house and office
< !- START disable copy paste -->