കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനെ വിജിലന്‍സ് ചോദ്യം ചെയ്തു
May 26, 2020, 18:46 IST
കൊച്ചി: (www.kasargodvartha.com 26.05.2020) കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലാണ് ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ പരാതി നല്‍കിയ ഗിരീഷ് ബാബുവിനെയാണ് അബ്ദുല്‍ ഗഫൂര്‍ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി.
പരാതിക്കാരനെ നേരില്‍ കണ്ട ഗഫൂര്‍ കേസില്‍ നിന്നും പിന്മാറാന്‍ ഇയാളോട് ആവശ്യപ്പെട്ടു. കേസില്‍ നിന്നും ഒഴിയുന്നതിനായി പണം വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറയുന്നു. മുസ്ലീംലീഗ് നേതാവ് സി എം അബ്ബാസും അബ്ദുല്‍ ഗഫൂറിനൊപ്പം ഉണ്ടായിരുന്നതായി പരാതിയിലുണ്ട്. സിഎം അബ്ബാസാണ് കേസ് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനെ ആദ്യം സമീപിച്ചതെന്നും ഗിരീഷ്ബാബു വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
Summary: Vigilance questions Ex- Ministers son on threat case