ബി ഡി ജെ എസ്, എന്‍ഡിഎ മുന്നണി വിടുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി നടേശന്‍
Mar 10, 2017, 12:30 IST
ആലപ്പുഴ: (www.kasargodvartha.com 10.03.2017) നിലവിലെ സാഹചര്യത്തില്‍ ബി ഡി ജെ എസ്, എന്‍ഡിഎ മുന്നണി വിടുന്നതാണ് നല്ലതെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുന്നണി രൂപീകരിക്കുമ്പോള്‍ ബി ജെ പി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ കിട്ടിയില്ലെന്നും മര്യാദയും സംസ്‌കാരവും ഇല്ലാത്തവരായി കേരളത്തിലെ ബി ജെ പി നേതൃത്വം മാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി നടേശനെ തള്ളി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നു. ബി ഡി ജെ എസിന്റെ ആവശ്യങ്ങളോട് ബി ജെ പി കേന്ദ്ര നേതൃത്വത്തിന് നിഷേധാത്മക നിലപാടല്ലെന്ന് കുമ്മനം പറഞ്ഞു. നേരത്തെ ഡല്‍ഹിയില്‍ കേരള എന്‍ ഡി എ സംഘം കേന്ദ്രമന്ത്രിമാരുടെ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്ന് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വിട്ടുനിന്നിരുന്നു.
വെള്ളാപ്പള്ളിയെയും ബി ഡി ജെ എസ്സിനെയും സ്ഥിരമായി കടന്നാക്രമിക്കാറുണ്ടായിരുന്ന വി എം സുധീരന്‍ കെ പി സി സി അധ്യക്ഷ സ്ഥാനം അപ്രതീക്ഷിതമായി രാജിവെച്ചതോടെ ബി ഡി ജെ എസ് യു ഡി എഫിലേക്കെത്തുമെന്ന സൂചനയും ചില നേതാക്കള്‍ നല്‍കുന്നുണ്ട്.
Keywords : BJP, Kerala, Top-Headlines, election, Politics, BDJS, SNDP, Vellappally Natesan.