VD Satheesan | കാസർകോട്ടും വയനാട്ടിലും ആരോഗ്യമേഖല വളരെ മോശമെന്ന് വി ഡി സതീശൻ
കാഞ്ഞങ്ങാട്: (www.kasargodvartha.com) വയനാട്ടിലും കാസർകോട്ടും ആരോഗ്യമേഖല വളരെ മോശമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. രണ്ട് ജില്ലയിലും ആശുപത്രി സംവിധാനങ്ങളെല്ലാം പരിതാപകരമാണെന്ന് ഡിസിസി സംഘടിപ്പിച്ച ജില്ലാ ആശുപത്രി മാർച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വയനാട് വന്യജീവി ശല്യം രൂക്ഷമാവുകയാണ്. ഇതിനെതിരെ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല. ബഫർ സോൺ വിഷയത്തിൽ വനംവകുപ്പിന് ഒരു ധാരണയുമില്ല. വന്യ ജീവി ശല്യത്തെ മറികടക്കാൻ വനം വകുപ്പ് എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
പെരിന്തൽമണ്ണയിൽ ട്രഷറിയിൽ സൂക്ഷിക്കേണ്ട ബാലറ്റ് പെട്ടി കാണാതായ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർകാർ മനപൂർവം ചെയ്തതാണ്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണം. കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Keywords: Kanhangad, News, Kerala, Top-Headlines, Politics, health, hospital, VD Satheesan said that health sector very bad in Kasaragod and Wayanad.