VD Satheesan Says | ഭരണഘടനാ ശില്പി അംബേദ്കര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കേന്ദ്ര ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ന് ജയിലിലാകുമായിരുന്നുവെന്ന് വി ഡി സതീശന്
Aug 17, 2022, 16:27 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com) ഇന്‍ഡ്യയുടെ ഭരണഘടനാ ശില്പി അംബേദ്കര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ കേന്ദ്ര ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഇന്ന് ജയിലിലാകുമായിരുന്നുവെന്നും അതുമല്ലെങ്കില്‍ ഇ ഡി ഉള്‍പെടെയുള്ള ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി കള്ളക്കേസുകളുണ്ടാക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ നടത്തിയ ആസാദി കി ഗൗരവ് യാത്രയുടെ കാസര്‍കോട് ജില്ലാ തല സമാപന സമ്മേളനം തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റ് ഭരണകൂടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഭാരതത്തെ കോണ്‍ഗ്രസ് മുക്തമാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ് . ചെറിയ വിമര്‍ശനം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മുഖ്യമന്ത്രിയും ഭരണകൂടവുമാണ് കേരളത്തിലുള്ളത്. ഓരോ മാസവും ഓരോ നിറങ്ങളോട് വെറുപ്പു പ്രകടിപ്പിക്കുന്നതും ഗുണ്ടകളെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുകയുമാണ് എല്‍ ഡി എഫ് സര്‍കാരിന്റെ പ്രധാന നയമെന്നും പ്രതിപക്ഷ നേതാവ് കുറ്റപെടുത്തി.
പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി, യൂത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രടറി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. കെപിസിസി സെക്രടറിമാരായ കെ നീലകണ്ഠന്, എം അസിനാര്‍, ഡിസിസി മുന്‍ പ്രസിഡന്റുമാരായ കെപി കുഞ്ഞിക്കണ്ണന്, ഹകീം കുന്നില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന് നായര്‍, അഡ്വ. കെകെ രാജേന്ദ്രന്, പിഎ അശ്റഫ് അലി, കരിമ്പില്‍ കൃഷ്ണന്, വിനോദ് കുമാര്‍ പള്ളയില്‍വീട്, കെവി ഗംഗാധരന്, പിവി സുരേഷ്, കെപി പ്രകാശന്, വികെ രവീന്ദ്രന്, എജിസി ബശീര്‍, മീനാക്ഷി ബാലകൃഷ്ണന്, പിവി സുരേഷ്, ധന്യ സുരേഷ്, എം കുഞ്ഞമ്പു നമ്പ്യാര്‍, കരുണ്‍ താപ്പ, പി കുഞ്ഞിക്കണ്ണന്, കെ ശ്രീധരന്, കെവി വിജയന്, ശാന്തമ്മ ഫിലിപ്പ്, സിവി ജെയിംസ്, കെപി പ്രകാശന്, കെവി സുധാകരന്, ജെഎസ് സോമശേഖര ഷേണി, ബിപി. പ്രദീപ്കുമാര്‍, ജോമോന് ജോസ്, മഡിയന്‍ ഉണ്ണികൃഷ്ണന്, തോമസ് മാത്യു, കെ.ബലരാമന് നമ്പ്യാര്‍, സത്താര്‍ വടക്കുമ്പാട്, പിവി മുഹമ്മദ് അസ്ലം പ്രസംഗിച്ചു.
ആസാദി കി ഗൗരവ് യാത്ര ആവേശോജ്വല റാലിയോടെയാണ് തൃക്കരിപ്പൂരില്‍ സമാപിച്ചത്. സമാപന സമ്മേളനത്തിന് മുന്നോടിയായി തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക്ക് കോളജ് പരിസരത്ത് നിന്ന് നൂറുകണക്കിന് ഇരുചക്ര- മുച്ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. വാദ്യമേളങ്ങളും മുത്തുക്കുടകളും റാലിക്ക് കൊഴുപ്പേകി. പ്രതിപക്ഷ നേതാവ് വിഡി സതീശന് ചൊവ്വേരി മുക്കില്‍ വച്ച് യാത്രയില്‍ പങ്കാളിയായി.

Keywords: News, Kerala, Kasaragod, Top-Headlines, Politics, Congress, Government, BJP, CPM, Narendra-Modi, Pinarayi-Vijayan, VD Satheesan, Government of Kerala, Government of India, VD Satheesan criticizes central and state governments.
< !- START disable copy paste -->