VD Satheesan | തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
May 4, 2022, 09:47 IST
കൊച്ചി: (www.kasargodvartha.com) തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയ സാധ്യത പങ്കുവച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിടി തോമസിനേക്കാള്‍ ഭൂരിപക്ഷത്തില്‍ ഉമാ തോമസ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ മികച്ച മുന്നൊരുക്കങ്ങള്‍ നടത്താന്‍ യുഡിഎഫിന് സാധിച്ചുവെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം എല്ലാ മുതിര്‍ന്ന നേതാക്കളുമായും സംസാരിച്ച ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ മികച്ച സ്ഥാനാര്‍ഥിയാണെന്നും ചിട്ടയായ പ്രവര്‍ത്തനവും നിയോജക മണ്ഡലത്തിന്റെ പാരമ്പര്യവും സ്ഥാനാര്‍ഥിക്ക് ഗുണം ചെയ്യുമെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ കാലതാമസങ്ങളടക്കം തിരിച്ചടിയായിട്ടുണ്ടെന്നാണ് മുന്‍ തെരഞ്ഞെടുപ്പ് അനുഭവങ്ങളില്‍ നിന്നും പഠിച്ചത്. അതുള്‍ക്കൊണ്ട് തൃക്കാക്കരയില്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Election, By-election, Politics, UDF, Thrikkakara, Candidate, VD Satheesan about Thrikkakara UDF candidate