VD Satheesan | വൈദ്യുതി കരാര്‍ റദ്ദാക്കിയതിന് പിന്നില്‍ അഴിമതി, കെഎസ്ഇബിക്കുണ്ടായ ബാധ്യത സര്‍ചാര്‍ജായി ജനങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വി ഡി സതീശന്‍
തിരുവനന്തപുരം: (KasargodVartha) വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ എല്‍ഡിഎഫ് സര്‍കാരും റെഗുലേറ്ററി കമീഷനും നടത്തിയ ഗൂഢാലോചനയും അഴിമതിയുമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ടി നോമിനികളെ തിരുകിക്കയറ്റി റഗുലേറ്ററി കമീഷനെ സര്‍കാര്‍ സ്പോണ്‍സേഡ് സ്ഥാപനമാക്കി മാറ്റിയിരിക്കുകയാണ്. അവരാണ് അഴിമതി നടത്താന്‍ സര്‍കാരിന് ഒത്താശ ചെയ്തതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കെഎസ്ഇബിക്കുണ്ടായ ബാധ്യത സര്‍ചാര്‍ജായി ജനങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതിയെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കരാര്‍ റദ്ദാക്കി അഞ്ച് മാസത്തിന് ശേഷം പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: VD Satheesan, Politics, LDF, Power Contract, Cancellation, VD Satheesan about power contract cancellation.