city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

V Muraleedharan | പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചു

പെരിയ: (www.kasargodvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചു. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നടന്ന ആറാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് വി മുരളീധരന് വിദ്യാര്‍ഥികളുടെ കൂവല്‍ ഏറ്റുവാങ്ങേണ്ടി വന്നത്. പിഎച്ഡി നേടിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ടിഫികറ്റുകള്‍ വിതരണം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം.
                
V Muraleedharan | പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും കാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടെന്ന് മന്ത്രി പറഞ്ഞപ്പോഴാണ് വിദ്യാര്‍ഥികള്‍ കൂവിയത്. പരീക്ഷാ പേ ചര്‍ച, മന്‍ കീ ബാത് തുടങ്ങിയ പരിപാടികളിലൂടെ നിരന്തരമായി പ്രധാനമന്ത്രി സംവദിക്കുന്നുണ്ടെന്നും യുവാക്കള്‍ക്ക് വെല്ലുവിളികള്‍ നേരിടാന്‍ പ്രധാനമന്ത്രി ധൈര്യം പകര്‍ന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തതോടെയാണ് കൂകല്‍ ശക്തമായത്.
       
V Muraleedharan | പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് പ്രസംഗിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ വിദ്യാര്‍ഥികള്‍ കൂകിവിളിച്ചു

ബിരുദ ദാന പരിപാടിയില്‍ കേന്ദ്ര സര്‍കാരിനെയും മോഡിയെയും വാനോളം പുകഴ്ത്തിതും പരിപാടിയില്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയതുമാണ് കൂവലിന് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ സൂചിപ്പിക്കുന്നത്. നേരത്തെ വിദ്യാഭ്യസ സഹമന്ത്രി സുഭാസ് സര്‍ക്കാരാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ മന്ത്രിമാരെയും എംപി, എംഎല്‍എമാര്‍ അടക്കമുള്ളവരെയും പരിപാടിക്ക് ക്ഷണിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേരള സര്‍വകലാശാലയുടെ പരിപാടി ബിജെപി മേളയാക്കി മാറ്റിയെന്ന് വിദ്യാര്‍ഥികളും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ നേതൃത്വങ്ങളും ആരോപിച്ചിരുന്നു. എംപിയെ ക്ഷണിക്കാതിരുന്നതിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താനും കാസര്‍കോട് ഡിസിസിയും രംഗത്തുവന്നിരുന്നു.



Keywords:  V Muraleedharan, News, Kerala, Kasaragod, Periya, Central University, University, Top-Headlines, Video, Politics, Political-News, Political Party, BJP, Narendra-Modi, V Muraleedharan Booed By Students.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia