city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാല്‍നൂറ്റാണ്ട് കാലത്തെ കോ-ലീ-ബി സഖ്യം അവസാനിപ്പിച്ച് ബിജെപിക്കെതിരെ പോരാട്ടം നടത്തി വിജയം നേടിയ ഹൊസ്ദുര്‍ഗ് ഹൗസിംഗ് സഹകരണ സംഘത്തില്‍ വി മാധവന്‍ നായര്‍ പുതിയ പ്രസിഡണ്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2018) കാല്‍നൂറ്റാണ്ട് കാലത്തെ കോ-ലീ-ബി സഖ്യം അവസാനിപ്പിച്ച് ബിജെപിക്കെതിരെ അഭിമാന പോരാട്ടം നടത്തി വിജയം നേടിയ ഹൊസ്ദുര്‍ഗ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി കോണ്‍ഗ്രസിലെ വി മാധവന്‍ നായരും വൈസ് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ ടി എച്ച് അബ്ദുള്‍ ഖാദറും തെരഞ്ഞെടുക്കപ്പെട്ടു.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ 350ഓളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം പിടിച്ചത്. വി മാധവന്‍ നായര്‍, മുന്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി ശ്യാമള, ടി വി ഉമേഷ്, വി വി നിശാന്ത്, കെ രവീന്ദ്രന്‍, വി വി ഉഷ, വി ഗോപാലന്‍ എന്നിവര്‍ കോണ്‍ഗ്രസില്‍ നിന്നും പിഎച്ച് അബ്ദുള്‍ ഖാദര്‍, എ കെ റസിയ എന്നിവര്‍ മുസ്ലീം ലീഗില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. നഗരസഭ കൗണ്‍സിലര്‍ സി കെ വത്സലന്റെ നേതൃത്വത്തിലാണ് ബിജെപി മത്സര രംഗത്ത് ഇറങ്ങിയത്.

ആകെയുള്ള 2942 വോട്ടര്‍മാരില്‍ 1092 വോട്ടര്‍മാര്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. യുഡിഎഫില്‍ സി ശ്യാമള 695 വോട്ടുകള്‍ നേടി യുഡിഎഫില്‍ മുന്‍ നിരയിലെത്തി. യുഡിഎഫിലെ എല്ലാ സ്ഥാനാര്‍ത്ഥികളും 650നുമേല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി പാനലില്‍ നിന്ന് സി കെ വത്സലന്‍ 349 വോട്ടുകള്‍ നേടി. 312 മുതല്‍ 349 വരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍. വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി അകന്നു നിന്നിരുന്ന മുന്‍ നഗരസഭ ചെയര്‍മാന്‍ വി ഗോപിയുടെ നേതൃത്വത്തിലുള്ള വിഭാഗം ഐക്യപ്പെട്ടതോടെ വര്‍ദ്ധിച്ച വീര്യത്തോടെയാണ് കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പിനെ നേരിട്ടത്.

സൊസൈറ്റി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് പുറമെ മത്സര രംഗത്ത് ഇറങ്ങിയ നേതാക്കളെ പിന്‍വലിപ്പിക്കാനും അഭിപ്രായ വ്യത്യാസങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ത്ത് കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പിന് സന്നദ്ധമാക്കാനും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ നടത്തിയ നിരന്തര ഇടപെടലുകളും ഫലം കാണുകയായിരുന്നു. ഹൊസ്ദുര്‍ഗ് യുബിഎംസി സ്‌കൂളിലായിരുന്നു വോട്ടെടുപ്പും വോട്ടെണ്ണലും. ഒരു പുതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയുമോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്നലെ പുലര്‍ച്ചെ തന്നെ നിരവധി പേര്‍ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു.

വൈകിട്ട് നാലിന് വോട്ടെടുപ്പ് അവസാനിക്കുകയും ഏഴ് മണിയോടെ ഫലപ്രഖ്യാപനവും നടന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയവാര്‍ത്ത പുറത്ത് വന്നതോടെ ഹൊസ്ദുര്‍ഗ് മുന്‍സിപ്പല്‍ ലീഗ് ഓഫീസിലേക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇരമ്പിയെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അനുമോദനയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം അസിനാര്‍ അധ്യക്ഷത വഹിച്ചു. എം പി ജാഫര്‍, പി വി സുരേഷ്, കെ മുഹമ്മദ് കുഞ്ഞി, അഡ്വ. എന്‍ എ ഖാലിദ്, വി ഗോപി, കുഞ്ഞാമദ് പുഞ്ചാവി, ബഷീര്‍ ആറങ്ങാടി, ഇ കെ കെ പടന്നക്കാട് എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം ഇബ്രാഹിം സ്വാഗതവും വി മാധവന്‍ നായര്‍ നന്ദിയും പറഞ്ഞു. പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മാധവന്‍ നായര്‍ നേരത്തെ പതിമൂന്ന് വര്‍ഷത്തോളം സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്നു. ഡിസിസി വിര്‍വ്വാഹക സമിതി അംഗം, മാരിയമ്മ സംഗീതസഭട്രസ്റ്റ് പ്രസിഡണ്ട്, ചിന്മയ മിഷന്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനവും വഹിക്കുന്നുണ്ട്.

കാല്‍നൂറ്റാണ്ട് കാലത്തെ കോ-ലീ-ബി സഖ്യം അവസാനിപ്പിച്ച് ബിജെപിക്കെതിരെ പോരാട്ടം നടത്തി വിജയം നേടിയ ഹൊസ്ദുര്‍ഗ് ഹൗസിംഗ് സഹകരണ സംഘത്തില്‍ വി മാധവന്‍ നായര്‍ പുതിയ പ്രസിഡണ്ട്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, president, Top-Headlines, Political party, Politics, Hosdurg, V Madhavan Nair new Hosdurg Housing Co-operative president
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia