city-gold-ad-for-blogger

വോട്ടെണ്ണുന്നതിന് മുൻപ് കൊല്ലൂർ ക്ഷേത്ര ദർശനം നടത്തി വി ഡി സതീശൻ

V D Satheesan visits Kollur Mookambika Temple ahead of vote counting
Photo: Arranged

● പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു.
● ഭരണത്തിലെത്താൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
● വളരെ അടുത്ത ചില നേതാക്കളോട് മാത്രമാണ് സന്ദർശന വിവരം അറിയിച്ചിരുന്നത്.
● പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കളുടെ പിന്തുണയും സതീശനുണ്ട്.

കാസർകോട്: (KasargodVartha) വോട്ടെണ്ണുന്നതിന് മുമ്പ് കൊല്ലൂർ ക്ഷേത്ര ദർശനം നടത്തി വി.ഡി സതീശൻ. വെള്ളിയാഴ്ച (01.05.2026) രാവിലെ മംഗ്ളൂരു എയർപോർട്ടിലെത്തിയ വി.ഡി സതീശൻ പിന്നീട് കാർ മാർഗമാണ് കൊല്ലൂരിലേക്ക് പോയത്. ദർശനം നടത്തി രാത്രിയോടെ കാസർകോട്ടെ ഗസ്റ്റ് ഹൗസിൽ തങ്ങിയ അദ്ദേഹം ശനിയാഴ്ച (02.05.2026) രാവിലെ ഏഴ് മണിക്ക് കാസർകോട്ടുനിന്നും വന്ദേ ഭാരതിൽ തിരുവനന്തപുരത്തേക്ക് തിരിച്ചു. വോട്ടെണ്ണുന്നതിന് 48 മണിക്കൂർ ശേഷിക്കെ സതീശൻ തൻ്റെയും മുന്നണിയുടെയും വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇഷ്ടദേവിയായ കൊല്ലൂർ മൂകാംബികാ ദേവിയെ തൊഴുത് മടങ്ങിയത്. യുഡിഎഫിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന വി.ഡി സതീശൻ, യുഡിഎഫിനെ ഭരണത്തിലേറ്റാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ച നേതാവാണ്. കൃത്യമായ ആത്മവിശ്വാസത്തോടെയാണ് വി.ഡി സതീശൻ ഇക്കാര്യം പ്രഖ്യാപിച്ചത്. വോട്ടെടുപ്പിന് ശേഷവും അദ്ദേഹം തൻ്റെ അഭിപ്രായവും നിലപാടും ആവർത്തിച്ചിരുന്നു.

ഇതിനകം പുറത്തുവന്ന ഒൻപത് എക്സിറ്റ് പോളുകളിലും യുഡിഎഫ് വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മുന്നണിയെ നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ക്ഷേത്ര ദർശനം പ്രാധാന്യം അർഹിക്കുന്നുണ്ട്. അടുത്ത ചില നേതാക്കളോട് മാത്രമാണ് തൻ്റെ സന്ദർശന വിവരം അറിയിച്ചത്.

വിവിധ എക്സിറ്റ് പോൾ സർവേകളിൽ മുഖ്യമന്ത്രിയായി വി.ഡി സതീശന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം വി.ഡി സതീശനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചിരുന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതൽ പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ്ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വാർത്തയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Opposition leader V.D. Satheesan visited the Kollur Mookambika Temple 48 hours before the election vote counting, returning to Thiruvananthapuram from Kasaragod via the Vande Bharat express.

#VDSatheesan #KollurTemple #UDFKerala #KeralaElections #ExitPollsKerala #KasaragodNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia