യു ഡി എഫ് വിശദമായ പഠനം നടത്തിയ ശേഷം സര്‍കാരിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയിലുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് വി ഡി സതീശൻ
Dec 29, 2021, 17:37 IST
കാസർകോട്: (www.kasargodvartha.com 29.12.2021) യു ഡി എഫ് വിശദമായ പഠനം നടത്തിയ ശേഷം സര്‍കാരിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയിലുമായി മുന്നോട്ട് പോകാൻ സർകാറിനെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് .
യു ഡി എഫ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ വര്‍ഗീയത ഇളക്കിവിടാനാണ് സി പി എമും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. യു ഡി എഫ്, ബി ജെ പിയും ജമാഅതെ ഇസ്ലാമിയുമായി കൂട്ടുചേർന്ന് റെയിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായാണ് സി പി എം വീടുകളില്‍ വിതരണം ചെയ്യുന്ന ലഘുലേഖയില്‍ പറയുന്നത്. യു ഡി എഫ് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് കെ റെയിലിനെതിരെ സമര രംഗത്തുള്ളത്. സമരം ചെയ്യാന്‍ ആരുമായും കൂട്ട് ചേരേണ്ട കാര്യമില്ല.
ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതായപ്പോഴാണ് വര്‍ഗീയ ആരോപണവുമായി വരുന്നത്. രണ്ടു ലക്ഷം കോടിയിലധികം ചെലവ് വരുന്ന ഒര പദ്ധതിയെ കുറിച്ച് നിയമസഭയില്‍ രണ്ടു മണിക്കൂര്‍ ചര്‍ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് ലഘുലേഖ വിതരണവുമായി രംഗത്തുള്ളത്. തട്ടിക്കൂട്ടിയ പദ്ധതി ആയത് കൊണ്ടാണ് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാൻ തയ്യാറാകാത്തത്. സർകാരിന് വേണ്ടി സര്‍വേ നടത്തിയ സിസ്ട്ര എന്ന കമ്പനി തന്നെ തട്ടിക്കൂട്ട് സര്‍വേ റിപോര്‍ടാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കെ റെയിലിന്‍റെ പേരില്‍ കല്ലിടരുതെന്ന് വിധിച്ച ഹൈകോടതിയെ വരെ സര്‍കാര്‍ പരിഹസിക്കുകയാണ്. എല്ലാ ദിവസവും വൈകുന്നേരം വാർത്താസമ്മേളനം നടത്തുന്ന മുഖ്യമന്ത്രിക്ക് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി എഴുതി വായിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഉത്തരം പറയില്ലെന്ന വാശിയിലാണ് മുഖ്യമന്ത്രി.
ഒരു പദ്ധതിക്കും യു ഡി എഫ് എതിരല്ല. എന്നാൽ കൃത്യമായ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് യു ഡി എഫ് കെ റെയിൽ പദ്ധതിക്കെതിരെ ചോദ്യം ഉന്നയിച്ചത്. അഹ് മദാബാദ് - മുംബൈ ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്തവരാണ് സി പി എം. അങ്ങനെയുള്ളവരാണ് കേരളത്തില്‍ യു ഡി എഫിനെ വികസന വിരുദ്ധരെന്ന് വിളിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
കെ റെയില്‍ കടന്നു പോകുന്ന വിലേജുകളിലെല്ലാം തന്നെ ജനകീയ സമിതികള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. അവരെക്കൂടി ഉള്‍പെടുത്തിയാകും യു ഡി എഫ് ഇനിയുള്ള സമരം ആസൂത്രണം ചെയ്യുക. നിയമസഭയില്‍ ചര്‍ച ചെയ്യാത്ത പദ്ധതി നടപ്പിലാക്കാന്‍ കൂട്ടുനിന്നാല്‍ ജനം പ്രതിപക്ഷത്തെയും വിചാരണ ചെയ്യും. കെ റെയിലിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും സി പി ഐയും രംഗത്തുവന്നിട്ടുണ്ട്. ഈ രണ്ടുസംഘടനകളും വര്‍ഗീയ സംഘടനകളാണോയെന്നും വി ഡി സതീശൻ ചോദിച്ചു.
കെ റെയിലിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളും വര്‍ഗീയ വാദികളും വികസന വിരുദ്ധരുമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതു തന്നെയാണ് മോദിയുടെയും രീതി. മോദിയുടെ മറ്റൊരു പതിപ്പാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി. ഏകാധിപതികളുടെ പൊതുസ്വഭാവമാണ് ഇതെല്ലാം. ചര്‍ച ചെയ്യാതെ തീരുമാനങ്ങള്‍ എടുക്കുന്നത് സ്വന്തം പാര്‍ടിയില്‍ മതി, കേരളത്തില്‍ വേണ്ടെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
പഠിച്ച ശേഷം കെ റെയിലിനെ കുറിച്ച് പ്രതികരിക്കാമെന്നാണ് ശശി തരൂര്‍ പറഞ്ഞത്. കെ റെയിലുമായി ബന്ധപ്പെട്ട യു ഡി എഫിന്‍റെ പഠന റിപോർട് തരൂരിന് കൈമാറിയിരുന്നു. യു ഡി എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കെല്ലാം പ്രസക്തിയുണ്ടെന്നും അതുതന്നെയാണ് താനും ചോദിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന മറുപടിയാണ് തരൂര്‍ നല്‍കിയത്. തരൂരിന്‍റെ നിലപാട് സംബന്ധിച്ച് ഇനി ആര്‍ക്കും ഒരു സംശയവും വേണ്ട. യു ഡി എഫിന്‍റെ അതേ നിലപാട് തന്നെയാണ് തരൂരിനും ഇപ്പോഴുള്ളത്.
വ്യക്തമായ മറുപടി നല്‍കാതെ കെ റെയിലുമായി മുന്നോട്ടു പോകാമെന്ന് സർകാർ കരുതേണ്ട. 45 മീറ്റര്‍ ദേശീയ പാതക്കെതിരെയും ഗ്യാസ് ലൈനിനെതിരെയും സമരം ചെയ്തവരാണ് സി പി എം. പാര്‍ടി സെക്രടറിയായിരിക്കുമ്പോള്‍ വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ 6,000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റാണെന്ന് പറഞ്ഞയാള്‍ മുഖ്യമന്ത്രിയായപ്പോള്‍ അദാനിയുടെ വക്താവായതായും വി ഡി സതീശൻ കുറ്റപ്പെടുത്തി.
തുറമുഖം പൂര്‍ത്തിയാക്കുന്നത് വൈകിയിട്ടും അദാനിയില്‍ നിന്നും പിഴ ഈടാക്കാന്‍ പോലും തയാറാകാതെ സമയം നീട്ടിക്കൊടുക്കുകയാണ് സർകാർ ചെയ്തത്. പിണറായി വിജയനാണ് വികസന വിരുദ്ധതയുടെ തൊപ്പി കേരളത്തില്‍ ഏറ്റവും നന്നായി ചേരുന്നത്. മറ്റാര്‍ക്ക് നല്‍കിയാലും അത് പാകമാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Keywords: Kasaragod, Kerala, News, Top-Headlines, Politics, Leader, Pinarayi-Vijayan, UDF, LDF, Government, Train, Railway, V D Satheesan says not allowed to go ahead with K Rail without answering questions.
< !- START disable copy paste --> < !- START disable copy paste -->