city-gold-ad-for-blogger

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദർശനം; 21 ന് കാസർകോട്ട് ഗതാഗത നിയന്ത്രണം

കാസർകോട്: (www.kasargodvartha.com 20.02.2021) ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ വിജയ യാത്ര ഉദ്ഘാടനത്തിനെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഞായറാഴ്ചത്തെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ സുരക്ഷ മുന്‍ നിര്‍ത്തി കാസർകോട്ട് 21 ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്നേദിവസം ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ പരിപാടി കഴിയുന്നതു വരെ കാസർകോട് വിദ്യാനഗര്‍ മുതല്‍ കുമ്പള വരെയുള്ള ദേശീയപാതയിൽ കൂടിയുള്ള ഗതാഗതത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
                                                                     
ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദർശനം; 21 ന് കാസർകോട്ട് ഗതാഗത നിയന്ത്രണം

 
മംഗളൂരു ഭാഗത്ത് നിന്നും കാസർകോട് - കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുമ്പള ടൗണില്‍ എത്തി കുമ്പള - സീതാംഗേളി റോഡില്‍ പ്രവേശിച്ച്‌ സീതാംഗോളി - ഉളിയത്തടുക്ക - ഉദയഗിരി റോഡ്‌ വഴി വിദ്യാനഗര്‍ എന്‍ എച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്. അതുപോലെ കുമ്പള, മംഗളൂരു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, സീതാംഗോളി റോഡ്‌ വഴി കുമ്പള എന്‍ എച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്.

കെ എസ് ടി പി റോഡില്‍ കൂടി കാസർകോട് നഗരത്തിലേക്ക് പ്രവേശിച്ച് കുമ്പള, മംഗളൂരു ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിദ്യാനഗര്‍, ഉളിയത്തടുക്ക, സീതാംഗോളി റോഡ്‌ വഴി കുമ്പള എന്‍ എച് റോഡില്‍ പ്രവേശിച്ച് പോകേണ്ടതാണ്. കുമ്പള, മൊഗ്രാല്‍പൂത്തുര്‍ ഭാഗങ്ങളിലെ ചെറുവാഹനങ്ങള്‍ കാസർകോട് നഗരത്തിലേക്ക് എത്തിച്ചേരാന്‍ ചൗക്കി, ഉളിയത്തടുക്ക, വിദ്യാനഗര്‍ റോഡ് ഉപയോഗപ്പെടുത്തേണ്ടതാണ്.

ടാങ്കര്‍ ലോറികള്‍, മറ്റുവലിയ വാഹനങ്ങള്‍ കഴിവതും ഈ സമയത്ത്‌ മൊഗ്രാല്‍, കാഞ്ഞങ്ങാട് ‌സൗത് ഭാഗങ്ങളില്‍ നിര്‍ത്തിയിടേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി വാർത്താ കുറിപ്പിൽ അറിയിച്ചു.

Keywords:  Kerala, News, Kasaragod, BJP, Political party, Politics, Yogi Adithyanath, Visit, K.Surendran, Traffic-block, Uttar Pradesh CM's visit; Traffic control at Kasargod on the 21st.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia