city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UT Khader | മംഗ്‌ളുറു കോട്ട നിലനിര്‍ത്തി യു ടി ഖാദര്‍; 5-ാം വട്ടവും നിയമസഭയിലേക്ക്; 10,000 ലേറെ വോട് പിടിച്ച് എസ് ഡി പി ഐ

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ മംഗ്‌ളുറു മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യു ടി ഖാദര്‍ വിജയത്തിലേക്ക്. വോടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ യു ടി ഖാദര്‍ 63316 വോടും ബിജെപി യുടെ സതീഷ് കുമ്പള 48768 വോടും, എസ് ഡി പി ഐയുടെ റിയാസ് ഫറങ്കിപ്പേട്ട 10924 വോടും എഎപിയുടെ മുഹമ്മദ് അശ്‌റഫ് 196 വോടും നേടി. എസ് ഡി പി ഐ 10,000 ലേറെ വോട് നേടിയത് ശ്രദ്ധേയമായ കാര്യമാണ്.
       
UT Khader | മംഗ്‌ളുറു കോട്ട നിലനിര്‍ത്തി യു ടി ഖാദര്‍; 5-ാം വട്ടവും നിയമസഭയിലേക്ക്; 10,000 ലേറെ വോട് പിടിച്ച് എസ് ഡി പി ഐ

'വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം പൊതുജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ബിജെപി എന്താണെന്ന് സംസ്ഥാനത്തെ വോടര്‍മാര്‍ക്കറിയാം, അതിന്റെ സ്ഥാനം അവര്‍ കാണിച്ചുതന്നു', വിജയത്തിന് ശേഷം യു ടി ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ഡലത്തില്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്.
 
UT Khader | മംഗ്‌ളുറു കോട്ട നിലനിര്‍ത്തി യു ടി ഖാദര്‍; 5-ാം വട്ടവും നിയമസഭയിലേക്ക്; 10,000 ലേറെ വോട് പിടിച്ച് എസ് ഡി പി ഐ

അഞ്ചാം തവണയാണ് യു ടി ഖാദര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പിതാവിന്റെ മരണശേഷം 2007 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് കൊണ്ടാണ് ഖാദര്‍ വിജയ യാത്രയ്ക്ക് തുടക്കം കുറിച്ചത്. 2018ല്‍ 19,109 വോടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്, ജെഡിഎസ് ഭരണകാലത്ത് ഖാദര്‍ ആരോഗ്യ-കുടുംബക്ഷേമം, ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

Keywords: Mangalore News, Malayalam News, Karnataka Election News, Congress, U T Khader, UT Khader wins from Mangaluru constituency.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia