അനുമതിയില്ലാതെ പൊതുസമ്മേളനത്തില്‍ മെഗാഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഡി സി സി പ്രസിഡണ്ടിനടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിഴ
Sep 8, 2018, 10:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.09.2018) അനുമതിയില്ലാതെ പൊതുസമ്മേളനത്തില്‍ മെഗാഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഡി സി സി പ്രസിഡണ്ടിനടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിഴ ചുമത്തി. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഡി സി സി വൈസ് പ്രസിഡണ്ട് പി കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കേശവപ്രസാദ് കുമ്പള, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍ എന്നിവരെയാണ് 800 രൂപ പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചത്.
2017 ജൂലൈ 10നാണ് സംഭവം. മാന്തോപ്പ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ച് അനുമതിയില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ മെഗാഫോണ്‍ ഉപയോഗിക്കുകയായിരുന്നു. തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് മെഗാഫോണ്‍ ഉപയോഗം തടസം സൃഷ്ടിച്ചിരുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് കലക്ടറുടെ ഉത്തരവ് പ്രകാരമാണു പോലീസ് നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ പിഴയാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അടയ്ക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കടലാടിപ്പാറയിലെ കലക്ടറുടെ പൊതു തെളിവെടുപ്പ് തടസ്സപ്പെടുത്തിയതിന് ഹൊസ്ദുര്‍ഗ് കോടതി 750 രൂപ പിഴ ചുമത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Congress, court, Fine, Political party, Politics, Top-Headlines, Used mega phone with out permission; Fine for 5 Congress leaders
< !- START disable copy paste -->