Demand | കാസർകോട്ടെ പുലിഭീതി അകറ്റാൻ അടിയന്തര നടപടികൾ വേണമെന്ന് കെ ശ്രീകാന്ത്
● സർക്കാറിന്റെയും വനം വകുപ്പിന്റെയും അലംഭാവമാണ് ഈ ഭീതിക്ക് കാരണമെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
● ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രത്യേക സംവിധാനം വനം വകുപ്പും സർക്കാറും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട്: (KasargodVartha) ജില്ലയിലെ മലയോര മേഖലയിലെ പുലിഭീതി അകറ്റാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. മാസങ്ങളായി പുലിശല്യം റിപ്പോർട്ട് ചെയ്തിട്ടും ജനങ്ങളുടെ ഭീതിക്ക് പരിഹാരമായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാറിന്റെയും വനം വകുപ്പിന്റെയും അലംഭാവമാണ് ഈ ഭീതിക്ക് കാരണമെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. പുലി ഭീതിയുള്ള പ്രദേശങ്ങളിൽ കാൽനട യാത്രയും ഇരുചക്ര വാഹനങ്ങളുടെ യാത്രയും നിരോധിച്ചിട്ടുള്ളതിനാൽ, ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രത്യേക സംവിധാനം വനം വകുപ്പും സർക്കാറും ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുലി ഉൾപ്പെടെയുള്ള വന്യമൃഗശല്യം തടയാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
#Kasargod, #WildlifeConflict, #KSRreekanth, #BJP, #HumanWildlifeSafety, #ForestDepartment