നിയുക്ത എംപി ഉണ്ണിത്താന്‍ കാസര്‍കോട് വാര്‍ത്ത ഓഫീസിലെത്തി; സ്ഥാനാര്‍ത്ഥിയായത് അപ്രതീക്ഷിതമായി, പ്രതീക്ഷിച്ചത് വടകര
May 24, 2019, 21:03 IST
കാസര്‍കോട്: (www.kasargodvartha.com 24.05.2019) കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് വാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചു. യുഡിഎഫ് നേതാക്കളായ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, സി കെ ശ്രീധരന്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ, പി കെ ഫൈസല്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, പി വി സുരേഷ്, ചന്ദ്രിക ബ്യൂറോ ചീഫ് അബ്ദുല്ലക്കുഞ്ഞി ഉദുമ തുടങ്ങിയവര്‍ ഉണ്ണിത്താനൊപ്പം ഉണ്ടായിരുന്നു.
കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഉണ്ണിത്താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ കാസര്‍കോട് വാര്‍ത്തയില്‍ നിന്നും വിളിച്ച കാര്യം ഓര്‍മയുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. വടകരയിലാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. അത് കൊണ്ടാണ് താന്‍ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയില്ലെന്നും സുബ്ബയ്യ റൈയ്ക്ക് തന്നെയാണ് സാധ്യതയെന്നും അന്ന് പറഞ്ഞതെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എംപി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഇതിന് മാധ്യമ പിന്തുണ ആവശ്യമാണെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബ് കളനാട്, കെവാര്‍ത്ത ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, സ്റ്റാഫ് അംഗങ്ങളായ പ്രതിഭരാജു, മന്‍സൂര്‍ തെരുവത്ത്, ഹര്‍ഷ, സഹല്‍, വിജിന്‍ഗോപാല്‍, ചേതന്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉണ്ണിത്താനെ സ്വീകരിച്ചു.

Keywords: Kerala, Kasaragod, news, Politics, Rajmohan Unnithan, election, Office, MP, Unnithan visits Kasargodvartha office.