സംസ്ഥാനത്ത് സി പി എമും ബി ജെ പിയും തമ്മിൽ അവിശുദ്ധ സഖ്യം: ചെന്നിത്തല
Feb 1, 2021, 14:13 IST
കാസർകോട്: (www.kasargodvartha.com 01.02.2021) സംസ്ഥാനത്ത് സി പി എമും ബി ജെ പിയും തമ്മിൽ അവിശുദ്ധ സഖ്യത്തിലാണെന്ന് ചെന്നിത്തല ആരോപിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വർഗീയ വത്കരിക്കാനാണ് ബി ജെ പിയും സി പി എമും ശ്രമിക്കുന്നത്.
തില്ലങ്കേരി മോഡലിനാണ് ബി ജെ പിയും സി പി എമും ശ്രമിക്കുന്നത്. ശമ്പള പരിഷ്കരണത്തിൽ പൊലീസിനെ തഴഞ്ഞതായും ഇത് പുന:പരിശോധിക്കണമെന്നും പൊലീസ് സേന അവഗണന നേരിടുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന പരിപാടിക്കിടെ പുരസ്കാരങ്ങൾ മേശപ്പുറത്ത് നിന്ന് എടുക്കാൻ പറഞ്ഞത് താരങ്ങളെ അവഹേളിക്കാനാണ്. സിനിമാ താരങ്ങളെ മുഖ്യമന്ത്രി അപമാനിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
40 വർഷം ജമാഅത്തെ ഇസ്ലാമിയുടെ വോട് സി പി എമിന് ആണ് ലഭിച്ചത്. ഉദ്യോഗസ്ഥാരെ പോലും ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതിന് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു.
മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സി പി എം സെക്രടറി ശ്രമിക്കുന്നത്. മുന്നാക്ക സംവരണത്തെ സ്വാഗതം ചെയ്യുന്നു. പാലൊളി മുഹമ്മദ് കുട്ടി ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Politics, CPM, UDF, Ramesh-Chennithala, Top-Headlines, Kerala-yathra, Rally, Unholy alliance between CPM and BJP in the state: Chennithala.
< !- START disable copy paste -->