city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയിൽ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിനും സി എച്ച് സെൻ്ററിനും തറക്കല്ലിട്ടു

Foundation Stone Laid for Muslim League Headquarters and CH Center in Uduma
Photo: Arranged

● മുസ്ലിം ലീഗ് നേതാവ് കെ.എ. മുഹമ്മദലിയെ ആദരിച്ചു.
● ഇടതു സഹയാത്രികർ മുസ്ലിം ലീഗിൽ ചേർന്നു.
● രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി.
● ഒമ്പത് സെൻ്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം പണിയുന്നത്.

ഉദുമ: (KasargodVartha) പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി പണിയുന്ന ആസ്ഥാന മന്ദിരത്തിൻ്റെയും സി.എച്ച്. സെൻ്ററിൻ്റെയും ശിലാസ്ഥാപനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ശാഖാതലം മുതൽ ദേശീയ തലം വരെ മുസ്ലിം ലീഗ് ഓഫീസുകൾ ഉയർന്നു വരികയാണെന്നും പാർട്ടി ഓഫീസുകൾ മുസ്ലിം ലീഗിന് ഊർജ്ജം പകരുന്ന കേന്ദ്രങ്ങളാണെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. നല്ല രാഷ്ട്രീയ ബോധമുള്ളവരാണ് മുസ്ലിം ലീഗുകാർ. രാഷ്ട്രീയ പ്രവർത്തനം പ്രൊഫഷണലിസത്തിലേക്ക് മാറിയപ്പോൾ പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാൻ പാർട്ടി ഓഫീസുകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. മുസ്ലിം ലീഗ് എത്രത്തോളം പ്രവർത്തന സജ്ജമായിട്ടുണ്ടെന്നതിൻ്റെ തെളിവാണ് നാടുനീളെ ഉയർന്നു വരുന്ന ഓഫീസുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കാപ്പിൽ കെ.ബി.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.എസ്. മുഹമ്മദ്ക്കുഞ്ഞി പ്രാർത്ഥന നടത്തി. മുസ്ലിം ലീഗ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ കെ.എ. മുഹമ്മദലിയെ മുനവ്വറലി തങ്ങൾ ആദരിച്ചു. മുസ്ലിം ലീഗിലേക്ക് കടന്നു വന്ന ഇടതു സഹയാത്രികരായ കോട്ടിക്കുളത്തെ ഇർഫാൻ പള്ളിക്കാൽ, അബ്ദുല്ല കവിത എന്നിവർക്ക് തങ്ങൾ മെമ്പർഷിപ്പ് നൽകി.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, ട്രഷറർ പി.എം. മുനീർ ഹാജി, വൈസ് പ്രസിഡൻ്റ് കെ.ഇ.എ. ബക്കർ, സെക്രട്ടറി എ.ബി. ഷാഫി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡൻ്റ് കല്ലട്ര അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹമീദ് മാങ്ങാട്, സെക്രട്ടറി ഖാദർ ഖാത്തിം, പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറർ കാപ്പിൽ മുഹമ്മദ് പാഷ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഷ്റഫ് എടനീർ, സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ, ഡി.സി.സി. സെക്രട്ടറിമാരായ വി.ആർ. വിദ്യാസാഗർ, ഗീത കൃഷ്ണൻ, ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഭക്തവത്സലൻ, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീധരൻ വയലിൽ, യു.ഡി.എഫ്. ഉദുമ പഞ്ചായത്ത് കൺവീനർ ബി. ബാലകൃഷ്ണൻ, മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമാരായ സുബൈർ കേരള, താജുദ്ദീൻ കോട്ടിക്കുളം, അബ്ദുൽ റഹ്‌മാൻ കറാമ, സെക്രട്ടറിമാരായ ബഷീർ പാക്യാര, ഷിയാസ് കാപ്പിൽ, ഹംസ ദേളി, ട്രഷറർ ശംസുദ്ദീൻ ഓർബിറ്റ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാരിസ് അങ്കക്കളരി, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എ.എം. ഇബ്രാഹിം, എം.എസ്.എഫ്. ഉദുമ മണ്ഡലം പ്രസിഡൻ്റ് സലാം മാങ്ങാട്, പ്രവാസി ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. മുഹമ്മദ് കുഞ്ഞി, സ്വതന്ത്ര കർഷക സംഘം ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ്കുഞ്ഞി പാക്യാര, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കാദർ കോട്ടപ്പാറ, എം.എസ്.എഫ്. പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുല്ല ഹാഷിം പടിഞ്ഞാർ, കെ.എം.സി.സി. നേതാക്കളായ റഷീദ് ഹാജി കല്ലിങ്കാൽ, അനീസ് മാങ്ങാട്, കെ.പി. അബ്ബാസ് കളനാട്, റഫീഖ് മാങ്ങാട്, നൗഷാദ് മിഅറാജ്, ഷാനവാസ് കോട്ടക്കുന്ന്, ആബിദ് നാലാം വാതുക്കൽ, അബ്ദുൽ ഖാദർ കാപ്പിൽ, അബ്ദുല്ല കല്ലിങ്കാൽ, ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, മെമ്പർമാരായ നഫീസ പാക്യാര, യാസ്മിൻ റഷീദ്, വനിതാ ലീഗ് നേതാക്കളായ ഹാജറ അസീസ്, ഖൈറുന്നിസ മാങ്ങാട്, നഫ്സിയ ഖാദർ, ജമീല ഖലീൽ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് കാപ്പിൽ കെ.ബി.എം. ഷെരീഫ് ഉദുമ ടൗണിൽ സൗജന്യമായി നൽകിയ ഒമ്പത് സെൻ്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം പണിയുന്നത്. മന്ദിരത്തിൻ്റെ താഴത്തെ നിലയിൽ ആധുനിക സജ്ജീകരണത്തോടു കൂടിയ സി.എച്ച്. സെൻ്ററും, ഒന്നാം നിലയിൽ മുസ്ലിം ലീഗ് ഓഫീസും രണ്ടാം നിലയിൽ കോൺഫറൻസ് ഹാളുമാണ് പണിയുക.

ഉദുമയിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിൻ്റെയും സി.എച്ച്. സെൻ്ററിൻ്റെയും തറക്കല്ലിടലിനെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: The foundation stone for the Uduma Panchayat Muslim League Committee's headquarters and CH Center was laid by Panakkad Sayyid Munavvarali Shihab Thangal. He highlighted the importance of Muslim League offices as centers of energy for the party.

#Uduma, #MuslimLeague, #CHCenter, #FoundationStone, #KeralaPolitics, #MunavvaraliThangal

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia