ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച് കുഞ്ഞമ്പുവിന് കുറ്റിക്കോലിൽ ആവേശകരമായ സ്വീകരണം
Mar 23, 2021, 22:11 IST
കുറ്റിക്കോൽ: (www.kasargodvartha.com 23.03.2021) ഉദുമ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി എച് കുഞ്ഞമ്പുവിന് കുറ്റിക്കോൽ പഞ്ചായത്തിൽ ആവേശകരമായ സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് ഇടക്കാട് നിന്നുമാണ് പര്യടനം ആരംഭിച്ചത്. എരിഞ്ഞിപ്പുഴ, വട്ടംതട്ട, പരപ്പ, ബേത്തൂർപ്പാറ, കാവുങ്കാൽ, ഒറ്റമാവുങ്കാൽ, ശങ്കരംപാടി, ഏണിയാടി, മാരിപ്പടുപ്പ്, മൊട്ട, ഉന്തത്തടുക്ക, മാണിമൂല, ബേത്തലം, മലാംകുണ്ട്, വീട്ടിയാടി, മാനടുക്കം, ചുഴിപ്പ്, കരിവേടകം, ചൂരിത്തോട്, ബന്തടുക്ക ടൗൺ, പടുപ്പ് തങ്കേത്തടുക്കം, ആലിനു താഴെ, നരിയന്റ് പുന്ന, പ്ലാവിലായ, ഞെരു, കളക്കര ഈസ്റ്റ്, കളക്കര ഫസ്റ്റ്, കുറ്റിക്കോൽ ടൗൺ, വളവ് എന്നി കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പര്യടനം ചാടകത്ത് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ സി ബാലൻ, വി രാജൻ, സി രാമചന്ദ്രൻ, ബി വൈശാഖ്, കെ കുഞ്ഞിരാമൻ, ആൽബിൻ മാത്യു, ബിപിൻരാജ് പായം, ശാഫി കണ്ണമ്പള്ളി, അൻവർ മാങ്ങാടൻ, ഇ ടി മത്തായി, സണ്ണി അരമന, കൃഷ്ണൻ ബേനൂർ, തുളസീധരൻ എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ സി ബാലൻ, വി രാജൻ, സി രാമചന്ദ്രൻ, ബി വൈശാഖ്, കെ കുഞ്ഞിരാമൻ, ആൽബിൻ മാത്യു, ബിപിൻരാജ് പായം, ശാഫി കണ്ണമ്പള്ളി, അൻവർ മാങ്ങാടൻ, ഇ ടി മത്തായി, സണ്ണി അരമന, കൃഷ്ണൻ ബേനൂർ, തുളസീധരൻ എന്നിവർ സംസാരിച്ചു.
ബുധനാഴ്‌ച മുളിയാർ പഞ്ചായത്തിലും പര്യടനം ഉണ്ടായിരിക്കുന്നതാണ്. രാവിലെ ഒമ്പതിന് തലക്കോട് നിന്നാരംഭിക്കുന്ന പര്യടനം ബേപ്പ്, തീയടുക്കം, കുണിയേരി, ഇരിയണ്ണി, പേരടുക്കം, പയം, ബീട്ടിയടുക്കം, കാനത്തൂർ, വടക്കേക്കര, പാണൂർ, എരിഞ്ചേരി, കോട്ടൂർ, കൊപ്പാളം കൊച്ചി, കൊക്കോടി, കല്ല്‌കണ്ടം ക്ലബ് പരിസരം, ബോവിക്കാനം, മുളിയാർ, കാട്ടിപ്പള്ളം, ബാവിക്കര, പള്ളിക്കാൽ, മുതലപ്പാറ, ആലൂർ, മൂലടുക്കം, കൊട്ടുംകല്ല്, ചാപ്പാടി, മാസ്‌തികുണ്ട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പൊവ്വലിൽ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Kuttikol, Uduma constituency LDF candidate CH Kunjambu received an enthusiastic welcome at Kuttikol.
< !- START disable copy paste -->