city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപനത്തിന്റെ ഓര്‍മകള്‍ പുതുക്കി ഉദുമ മണ്ഡലം സ്ഥാനാർത്ഥി വേലായുധന്‍

പൊയിനാച്ചി: (www.kasargodvartha.com 23.03.2021) തെരെഞ്ഞടുപ്പ് പര്യടനത്തിനിടയില്‍ വീട്ട് വരാന്തയില്‍ ഇരുന്ന് ഓണ്‍ലൈന്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന കുട്ടിയോട് കുശലം പറയുമ്പോള്‍ അധ്യാപകനായിരുന്ന തന്റെ ഓര്‍മകള്‍ പങ്കുവെക്കാന്‍ ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ വേലായുധന്‍ മറന്നില്ല. തിങ്കളാഴ്ച കുറ്റിക്കോല്‍ പഞ്ചായത്തിലെ കരുവേടകത്ത് പ്രചരണം നടത്തവെയാണ് സ്ഥാനാർത്ഥി ആകസ്മികമായി കുട്ടിയുടെ വീട്ടിലെത്തിയത്. ആനക്കല്ല്, കരുവാടകം, ബന്തടുക്ക, മാനടുക്കം, പാലാര്‍ തുടങ്ങിയ സ്ഥലങ്ങിലാണ് ഉച്ചവരെ പര്യടനം നടത്തിയത്.

അധ്യാപനത്തിന്റെ ഓര്‍മകള്‍ പുതുക്കി ഉദുമ മണ്ഡലം സ്ഥാനാർത്ഥി വേലായുധന്‍

 

ശ്രാദ്ധം ആചരിക്കുന്ന രണ്ട് കുടുംബങ്ങളുടെ വീടുകളും സന്ദര്‍ശിച്ചു. വൈകിട്ട് പൊയിനാച്ചി ആശ്രയ ഹാളില്‍ നടന്ന ഉദുമ നിയോജക മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷനിലും പങ്കെടുത്തു. വൈകിട്ടോടെ കുറ്റിക്കോലിലെ കടകളിലും പ്രധാന വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബിജെപി ജില്ലാ കമിറ്റി അംഗങ്ങളായ ജനാര്‍ദ്ദനന്‍ കുറ്റിക്കോല്‍, വൈ കൃഷ്ണദാസ്, മണ്ഡലം ജന.സെക്രടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് ഗോപാല്‍, മഹിളാ മോര്‍ച മണ്ഡലം പ്രസിഡന്റ് സിന്ധുമോഹന്‍, സെക്രടറി രാജേശ്വരി, വിവേകാന്നദന്‍, ഗോപാലകൃഷ്ണ്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടപ്പം ഉണ്ടായിരുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, BJP, Uduma constituency candidate Velayudhan revives teaching memories.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia