കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎസ്എഫ്: കാസർഗോഡ് നഗരത്തിൽ റോഡ് ഉപരോധം
● വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎസ്എഫ് അറിയിച്ചു.
● ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
● എം എസ് എഫ് ജില്ലാ പ്രസിഡന്റ് സൈഫുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
● കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ സ്വാഗതം പറഞ്ഞു.
● നിരവധി യുഡിഎസ്എഫ് നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.
കാസർകോട്: (KasargodVartha) പി എം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര-കേരള സർക്കാരുകളുടെ നീക്കത്തിനെതിരെ യുഡിഎസ്എഫ് നടത്തിയ റോഡ് ഉപരോധത്തിൽ കാസർകോട് നഗരത്തിൽ ഗതാഗതം തടസപ്പെട്ടു. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎസ്എഫ് അറിയിച്ചു.

ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് സൈഫുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ സ്വാഗതം പറഞ്ഞു.

എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർതോട്, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, എഐസിസി കോഓർഡിനേറ്റർ മനാഫ് നുള്ളിപ്പാടി, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, ഹമീദ് ബദിരെ, ജലീൽ തുരുത്തി, നൗഫൽ തായൽ, താഹ തങ്ങൾ, അഖിൽ ജോൺ, സലാം ബെളിഞ്ച, ഷാഹിദ റാഷി, വിഷ്ണു വി എൻ, അൽത്താഫ് പൊവ്വൽ, ഷാനിഫ് നെല്ലിക്കട്ടെ, അൻസാരി കോട്ടക്കുന്ന്, ഷാനിദ് പടന്ന, നാഫി ചാല, അബിൻ കൃഷ്ണ, കീർത്തന, ശ്രീരാജ് മാങ്ങാട്, ഹാഷിർ മൊയ്‌ദീൻ, ശ്രീ നേഷ്, സിറാജ് ബദിയടുക്ക, മണികണ്ഠൻ, സിനാൻ സി ബി, റിസ്‌വാൻ പള്ളിപ്പുഴ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.


ഈ വാർത്തയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. സുഹൃത്തുക്കളുമായി പങ്കുവെക്കുക
Article Summary: UDSSF protests PM Shri scheme, paralyzes Kasaragod city
#PMSHRI #Kasargod #Protest #UDSSF #EducationScheme #Kerala






