city-gold-ad-for-blogger

Politics | തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപ തിരഞ്ഞെടുപ്പ് വിജയം: യുഡിഎഫിന് ജനങ്ങളുടെ അംഗീകാരമെന്ന് കല്ലട്ര മാഹിൻ ഹാജി

udf victory in local byelections peoples approval
Photo: Arranged

Highlights in Malayalam: 'എല്ലാ വോട്ടർമാർക്കും, പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി'

കാസർകോട്: (KasargodVartha) ജില്ലയിലെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കല്ലങ്കൈ കോട്ടക്കുന്ന്, കാസർകോട് നഗരസഭയിലെ ഖാസിലേൻ വാർഡുകളിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പ്രതികരിച്ചു.

'ജനങ്ങൾ യുഡിഎഫിന് വീണ്ടും നൽകിയ അംഗീകാരമാണ് ഈ വിജയം. ജനങ്ങളെ ഭിന്നിപ്പിച്ച് വിജയിക്കാമെന്ന് പ്രതീക്ഷിച്ച എതിരാളികൾക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം,' അദ്ദേഹം പറഞ്ഞു.

ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടു ചെയ്ത് വിജയിപ്പിച്ച എല്ലാ വോട്ടർമാർക്കും, പ്രവർത്തിച്ച നേതാക്കൾക്കും പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia