city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിണറായി സര്‍ക്കാരിനെതിരെ കാസര്‍കോട്ട് യു ഡി എഫ് സത്യാഗ്രഹം

കാസര്‍കോട്: (www.kasargodvartha.com 01.11.2020) മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണ കള്ളക്കടത്തിന്റെയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ മയക്കുമരുന്ന് ഇടപാടുകളെയും ചൂണ്ടിക്കാട്ടി ജില്ലയിലെങ്ങും യു ഡി എഫ് സത്യഗ്രഹം സംഘടിപ്പിച്ചു.

മുഖ്യമന്ത്രി രാജിവെക്കണമെന്നതാണ് പ്രധാന ആവശ്യം. 

കോടിയേരിയുടെ മകന്‍ ഇന്ത്യയിലെ ലഹരിമരുന്ന് വിതരണരംഗത്തെ മൊത്ത കച്ചവടക്കാരില്‍ ഒരാളാണെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആരോപിച്ചു.

പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഇന്ത്യയില്‍ തന്നെ ലഹരിമരുന്ന് വിതരണരംഗത്തെ മൊത്ത കച്ചവടക്കാരില്‍ ഒരാളാണ്. ലോകത്തില്‍ ഏറ്റവും വലിയ അനധികൃത വ്യാപാരം നടക്കുന്നതും ഏറ്റവും വലിയ കുറ്റകൃത്യവും ഇത് തന്നെയെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ പള്ളിക്കരയില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനെതിരെ ജില്ലയിലെങ്ങും യു ഡി എഫ് സത്യഗ്രഹം നടത്തി. 5ാം ഘട്ട സമര പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി വാര്‍ഡ്തലങ്ങളില്‍ നടന്ന വഞ്ചനാദിനം പരിപാടി പളളിക്കരയില്‍ 21ാം വാര്‍ഡ് കമ്മിറ്റി നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹക്കിം കുന്നില്‍. മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, സി എം പി ജില്ലാ കമ്മിറ്റി മെമ്പര്‍ കെ എന്‍ രാജേന്ദ്ര പ്രസാദ്, ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, പഞ്ചായത്തംഗം മാധവന്‍ ബേക്കല്‍, ശറഫു മൂപ്പന്‍, റാശിദ് പള്ളിമാന്‍, ഇംതിയാസ് പള്ളിപ്പുഴ, ശെഫീഖ് കല്ലിങ്കല്‍, മജീദ് പളളിപ്പുഴ നേതൃത്വം നല്‍കി. പള്ളിക്കര പഞ്ചായത്തില്‍ 18 വാര്‍ഡ് കമ്മിറ്റികള്‍ സത്യാഗ്രഹ സമരം നടത്തി.


പെരിയ: കൊലപാതകങ്ങള്‍ നടത്തി പ്രതികളെ സംരക്ഷിച്ച് കുപ്രസിദ്ധി നേടിയ പിണറായി വിജയന്‍ അഴിമതിയിലും കേമനാണെന്ന് തെളിയിച്ചതായി യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ പറഞ്ഞു. പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് സ്വര്‍ണ്ണ കടത്ത് നടത്തുവാന്‍ ഒത്താശ ചെയ്ത പിണറായി വിജയന്‍ രാജ്യ ചരിത്രത്തിലെ ക്രൂരനായ തട്ടിപ്പ് മുഖ്യമന്ത്രിയാണെന്നും ഗോവിന്ദന്‍ നായര്‍ പറഞ്ഞു. സ്വര്‍ണ്ണക്കള്ളകടത്ത്  കേസിലെ പ്രതികളെ സംരക്ഷിക്കുകയും, അഴിമതികളുടെ കേന്ദ്ര ബിന്ദുവായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി കെ ടി ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് കേരള പിറവി ദിനത്തില്‍ നടത്തിയ വഞ്ചനാ ദിനം പെരിയ നാലേക്കറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പഞ്ചായത്ത് മെമ്പര്‍ സി ശശിധരന്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് നേതാവ് എബ്രഹാം തോണക്കര, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി രാമകൃഷണന്‍, ബ്ലോക്ക് സെക്രട്ടറി രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കാര്‍ത്തികേയന്‍ പെരിയ, അനൂപ് കല്യോട്ട്, പ്രമോദ് കാലിയടുക്കം, ഫസല്‍ റഹ് മാന്‍, വാര്‍ഡ് പ്രസിഡണ്ട് ശശിമുഖന്‍ പെരിയാനം, ജനാര്‍ദ്ദനന്‍ കല്യോട്ട്, ഇ നാരായണന്‍ കാലിയടുക്കം, ബാബു കാലിയടുക്കം, എ കൃഷ്ണപ്രസാദ് പെരിയാനം, യദുനാഥ് നാലക്കറ, കാര്‍ത്തിക് നാലക്കറ, അഖിലേഷ് കാലിയടുക്കം, എം പത്മകുമാര്‍, ഗോവിന്ദന്‍ നാലേക്കര, പി മുരളീധരന്‍ നായര്‍ പെരിയ, അച്യുതന്‍ നാലേക്കര, നികേഷ് നാലേക്കര സംബന്ധിച്ചു.


കരിന്തളം: കിനാനൂര്‍ കരിന്തളം പഞ്ചായത്ത് യു ഡി എഫ് സമിതി 17 വാര്‍ഡ് കേന്ദ്രങ്ങളില്‍ ധര്‍ണ്ണാ സമരം നടത്തി. ചോയ്യങ്കോട് കെ പി സി സി നിര്‍വ്വാഹക സമിതിയംഗം കെ കെ നാരായണന്‍, ബിരിക്കുളം ഡി സി സി സെക്രട്ടറി മാമുനി വിജയന്‍, പെരിയങ്ങാനം ഡി സി സി നിര്‍വ്വാഹക സമിതിയംഗം സി വി ഭാവനന്‍, പരപ്പ മുസ്ലിം ലിഗ് പ്രസിഡണ്ട് സി എം ഇബ്രാഹിം, കോളംകളം ആര്‍ എസ് പി ജില്ലാ സമിതിയംഗം എന്‍ വിജയന്‍, ചാമക്കുഴി സി വി ഗോപകുമാര്‍. കാട്ടിപ്പൊയില്‍ ബാബു ചേമ്പേ ,വരഞ്ഞൂര്‍ സി ഒ സജി, കമ്മാടം വി ശശീന്ദ്രന്‍ ,കാരാട്ട് ജോസ് പനക്കാ തോട്ടം, കൂരാം കുണ്ട് കെ പി ബാലകൃഷ്ണന്‍, കമ്പളപ്പളളി ബാബു കോഹിനൂര്‍, കോയിത്തട്ട മനോജ് തോമസ്, കരിന്തളം എ സാലു (ആര്‍ എസ് പി) കൊല്ലംപാറ അജയന്‍ വേളൂര്‍, കിനാനൂര്‍ എം വി പത്മനാഭന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. 


വിവിധ സ്ഥലങ്ങളില്‍ യു ഡി ഫ് നേതാക്കള്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.


കാസര്‍കോട്: നെല്ലിക്കുന്ന് മേഖല കമ്മിറ്റി നടത്തിയ സത്യഗ്രഹം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആര്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് ബീഗം, ജി നാരായണന്‍, സിയാന ഹനീഫ്, ഖമറുദ്ദീന്‍, എന്‍ ഇ അബ്ദുര്‍ റഹ് മാന്‍ ,വിജയന്‍ കണ്ണീരന്‍, ഹനീഫ് ബണ്ടി, ജയറാം, അന്‍സാരി ബണ്ടി , ആസിഫ് ബീഗം, എന്‍ എം സ്വാദിഖ്, മുസമ്മില്‍ ടി എച്ച് ശമീര്‍ ചേരൂര്‍, അബ്ദുര്‍ റഹ് മാന്‍ ടാടാ എന്നിവര്‍ സംബന്ധിച്ചു.


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് 19 വാര്‍ഡ് കമ്മിറ്റി നടത്തിയ വഞ്ചനാ സമരം പ്രവാസി കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് ഉദ്ഘാടനം ചെയ്തു. സമരത്തില്‍ നസീര്‍ നന്ദാനത്ത് അധ്യക്ഷത വഹിച്ചു. അഡ്വ: പി ബാബുരാജ്, സുകുമാരന്‍ എം, കുഞ്ഞിക്കണ്ണന്‍ കെ, വിക്രമന്‍ കൂക്കള്‍, വി ഗോപി, അനില്‍കുമാര്‍, ദാമോദരന്‍, കുഞ്ഞിരാമന്‍, മോഹനന്‍, നിധീഷ് കടയങ്ങന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


മാവുങ്കാല്‍: അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി യു ഡി എഫ് വഞ്ചനാദിനം ആചരിച്ചു. മാവുങ്കാലില്‍ നടന്ന ധര്‍ണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.


അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സതീശന്‍ പരക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. യു ഡി എഫ് പഞ്ചായത്ത് കണ്‍വീനര്‍ പി ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് മുഖ്യഭാഷണം നടത്തി. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ നിഷാന്ത് വി വി കല്ലിങ്കാല്‍, എക്കാല്‍ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. കുഞ്ഞികൃഷ്ണന്‍ കൊളത്തിങ്കാല്‍ സ്വാഗതവും ശ്രീരേഷ് രത്‌നകരന്‍ നന്ദിയും പറഞ്ഞു.


കാസര്‍കോട്:  ബോവിക്കാനം ടൗണില്‍ യു ഡി എഫ് സത്യാഗ്രഹം നടത്തി. ഡി സി സി സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. റശീദ് തെക്കെപ്പള്ള സ്വാഗതം പറഞ്ഞു. ബി സി കുമാരന്‍, പ്രകാശ് റാവു, കൃഷ്ണന്‍ ചേടിക്കാല്‍, അബ്ബാസ് കൊള്‍ച്ചപ്പ്, ഹംസ ചോയിസ്, മാധവന്‍ നമ്പ്യാര്‍, ശരീഫ് മല്ലത്ത് സംബന്ധിച്ചു.


കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് മുന്‍സിപ്പല്‍ യു ഡി എഫ് കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ നടത്തിയ പ്രതിഷേധ സംഗമം കെ പി സി സി മെമ്പര്‍ പി എ അശ്‌റഫ് അലി ഉദ്ഘാടനം ചെയ്തു. അഡ്വ വി എം മുനീര്‍ അദ്ധ്യക്ഷദ വഹിച്ചു. ആര്‍ ഗംഗാധരന്‍, ബ്ലോക്ക് പ്രസിഡണ്ട് കെ ഖാലിദ്, കെ ടി സുഭാഷ് നാരായണന്‍, അജ്മല്‍ തളങ്കര എന്നിവര്‍ സംബന്ധിച്ചു.

പിണറായി സര്‍ക്കാരിനെതിരെ കാസര്‍കോട്ട് യു ഡി എഫ് സത്യാഗ്രഹം

അജാനൂര്‍: അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് യു ഡി എഫ് കമ്മിറ്റി ധര്‍ണ്ണ നടത്തി. അജാനൂര്‍ കടപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്ററിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് യു ഡി എഫ് ആക്റ്റിംഗ് ചെയര്‍മാന്‍ പി പി കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഷീബ സതീശന്‍, കണ്‍വീനര്‍ കെ രവീന്ദ്രന്‍, വാര്‍ഡ് ലീഗ് സെക്രട്ടറി കെ എം മുഹമ്മദ് കുഞ്ഞി, എ പി രാജന്‍, എ അബ്ദുല്ല സംസാരിച്ചു.


പനത്തടി: പനത്തടി മണ്ഡലം യു ഡി എഫ് പതിമൂന്നാം വാര്‍ഡ് കമ്മിറ്റി ചെറുപനത്തടിയില്‍ സംഘടിപ്പിച്ച ധര്‍ണ സമരം പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്‍ ഐ ജോയി ഉദ്ഘടനം ചെയ്തു. ലില്ലിക്കുട്ടി, കെ വി ജോസ്, ആശാ സുരേഷ്, രാധ സുകുമാരന്‍, വി ഡി തോമസ്, സുപ്രിയ അജിത്, പി എ മുഹമ്മദ് കുഞ്ഞി, ഹരികുമാര്‍, ഷിജോ കടമല, ചെട്ടിയാം കുന്നേല്‍ തങ്കച്ചന്‍, സായി മോന്‍ സംസാരിച്ചു.


തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ. കെ കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പി പി രാമദാസ് അദ്ധ്യക്ഷത വഹിച്ചു.

കെ ശ്രീധരന്‍ മാസ്റ്റര്‍, ഒ രവി,  കെ അഹമ്മദ്, രമേശന്‍, പി വി ദാമോദരന്‍, പി മനോജ്, ഉമേശന്‍, അജിത് അള്ളക്കോട്ട് എന്നിവര്‍ പ്രസംഗിച്ചു. 

തങ്കയം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തില്‍ സത്യാഗ്രഹം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി രവി അധ്യക്ഷത വഹിച്ചു. കെ വി വിജയന്‍, എം രജീഷ് ബാബു, പ്രഭാകരന്‍ തരംഗിണി, എ ജി സി ശംസാദ്, എ ജി നൂറുല്‍ അമീന്‍, യു കെ ദിനേശന്‍, പി വി സത്യന്‍, യു കെ ഹരീശന്‍, പി വി പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ സംഗമം മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം ടി പി കരീം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി രവി അദ്ധ്യക്ഷത വഹിച്ചു. വി പി മുഹമ്മദ് കുഞ്ഞി, സി ശ്രീധരന്‍, ശാഹുല്‍ ഹമീദ്, കെ വി കുഞ്ഞിരാമന്‍ പ്രസംഗിച്ചു.

പിണറായി സര്‍ക്കാരിനെതിരെ കാസര്‍കോട്ട് യു ഡി എഫ് സത്യാഗ്രഹം


ചെറുവത്തൂര്‍: യു ഡി എഫ് കാടങ്കോട് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹം നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് വി നാരായണന്‍ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. 

കെ പി കുമാരന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി മൂത്തല്‍ കണ്ണന്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ വി അശോകന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി മല്ലക്കര രാമന്‍, മാടായി കുഞ്ഞിക്കണ്ണന്‍, അനീഷ് കൊക്കോട്ട്, സജീവന്‍ കാരക്കടവത്ത്,  പ്രകാശന്‍ മാടായി, സതീശന്‍ കാരകടവത്ത് എന്നിവര്‍ നേതൃത്വം നല്‍കി.


ചെറുവത്തൂര്‍: പഞ്ചായത്ത് യു ഡി എഫ് 10,11 വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ഒ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് സി ചിത്രാകരന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ വി ശശിധരന്‍, കെ കെ കുമാരന്‍ മാസ്റ്റര്‍, എ പി അഹ് മദ് കുഞ്ഞി, വി രാഘവന്‍, രഞ്ജിത് മടിക്കുന്ന്, പി സി പ്രദീപന്‍, എം വി ഉദ്ദേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.


മാവുങ്കാല്‍:  മൂലക്കണ്ടത്ത് എട്ടാം വാര്‍ഡ് യു ഡി എഫ് കമ്മിറ്റി വഞ്ചനാദിനം നടത്തി. യോഗം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിനേശന്‍ മൂലക്കണ്ടം, ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് മെമ്പര്‍ എം നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മണന്‍ പുതിയകണ്ടം, കുഞ്ഞിരാമന്‍ ഓളിയക്കാല്‍, മണികുമാര്‍ എം, ശീജിത്ത് മൂലക്കണ്ടം, മണി പാലക്കാല്‍ എന്നിവര്‍ സംസാരിച്ചു. ഗദ്ദാഫി മൂലക്കണ്ടം സ്വാഗതവും, വിനു മുലക്കണ്ടം നന്ദിയും പറഞ്ഞു.


കാസര്‍കോട്: യു ഡി എഫ് വഞ്ചനാദിനത്തോടന്നുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ പന്ത്രണ്ടാം വാര്‍ഡില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി സി സി ജനറല്‍ സെക്രട്ടറി കരുണ്‍ താപ്പ ഉദ്ഘാടനം ചെയ്യു. വാര്‍ഡ് യു ഡി എഫ് കണ്‍വീനര്‍ മമ്മു ചാല, മുസ്ലീം ലീഗ് വാര്‍ഡ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി എസ് അബ്ദുല്ല, മുസ്ലീം ലീഗ് സെക്രട്ടറി സുബൈര്‍ ഗുല്‍സാര്‍, യൂത്ത് ലീഗ് ചാല ശാഖ സെക്രട്ടറി റിയാസ് സി യു, യൂത്ത് ലീഗ് ബെദിര ശാഖ മുന്‍ പ്രസിഡണ്ട് എന്‍ എം സിദ്ദീഖ്, അന്‍ശിദ് ചാല തുടങ്ങിയവര്‍ പങ്കെടുത്തു.

ശാന്തിനഗര്‍: 13, 14, വാര്‍ഡ് കമ്മിറ്റി ശാന്തിനഗറില്‍ വഞ്ചനാദിനം ആചരിച്ചു. കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ വാരിജാക്ഷന്‍, സി മാധവന്‍ നായര്‍, ഭാര്‍ഗവി, ചന്ദ്രന്‍ ഇ, ഗംഗാധരന്‍ നായര്‍, ഗുരുപ്രസാദ്, സുനില്‍ കുമാര്‍, വാരിജാക്ഷന്‍ ഇ, ബാലകൃഷ്ണന്‍ സി, പദ്മനാഭന്‍, നരേഷ് ഭട്ട് എന്നിവര്‍ പ്രസംഗിച്ചു.

പിണറായി സര്‍ക്കാരിനെതിരെ കാസര്‍കോട്ട് യു ഡി എഫ് സത്യാഗ്രഹം



Keywords: Kasaragod, Kerala, News, UDF, Politics, Protest, Pinarayi-Vijayan, Government, District, UDF satyagraha against Pinarayi government in the district

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia