city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫിൻ്റെ ജനകീയ പ്രകടനപത്രിക; ശശി തരൂരിന് സുപ്രധാനമായ നാല് നിർദ്ദേശങ്ങൾ സമർപ്പിച്ച് ബശീർ വെള്ളിക്കോത്ത്

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.02.2021) യു ഡി എഫിൻ്റെ ജനകീയ പ്രകടനപത്രിക ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ശശി തരൂർ എം പി ക്ക് സുപ്രധാനമായ നാല് നിർദ്ദേശങ്ങൾ സമർപ്പിച്ച് കാഞ്ഞങ്ങാട്ടെ ലീഗ് നേതാവ് ബശീർ വെള്ളിക്കോത്ത്. വിവിധ സമുദായങ്ങൾ വ്യത്യസ്ത മേഖലകളിൽ ആർജ്ജിച്ച വളർച്ചയെ സംബന്ധിച് വസ്തു നിഷ്ഠമല്ലാത്ത ആരോപണങ്ങളുയരുകയും അത് സാമൂഹിക സുസ്ഥിതിക്ക് നിരക്കാത്ത വിധം തർക്ക വിതർക്കങ്ങൾക്കിടയാകുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ടെന്നും ഈ പശ്ചാത്തലത്തിൽ കണക്കുകളുടെ അടിസ്ഥാനത്തിൽ തൽസ്ഥിതി വിളംബരം ചെയ്യാനുതകുന്ന ഒരു സംവിധാനമുണ്ടാക്കുകയും ഓരോ വിഭാഗത്തിനും ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പു വരുത്താൻ വേണ്ട നടപടികൾ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നതാണ് ആദ്യത്തെ ആവശ്യം.

യു ഡി എഫിൻ്റെ ജനകീയ പ്രകടനപത്രിക; ശശി തരൂരിന് സുപ്രധാനമായ നാല് നിർദ്ദേശങ്ങൾ സമർപ്പിച്ച് ബശീർ വെള്ളിക്കോത്ത്



ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കാർഷിക വികസനത്തിന് പൂർണ്ണമായുപയോഗപ്പെടുത്താൻ കഴിയും വിധം കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്താനുള്ള ഇടപെടലോ സാധ്യമെങ്കിൽ സംസ്ഥാന നിയമ നിർമ്മാണമോ ഉറപ്പ് വരുത്തണമെന്നും അങ്ങനെ തൊഴിലുറപ്പ് തൊഴിലാളികൾ സംസ്ഥാന പ്രാദേശിക സർക്കാരുകളുടെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച് സ്വകാര്യ വ്യക്തികളുടെ തരിശ് ഭൂമി പ്രാദേശിക ഭരണ സംവിധാനങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയും വിളകളുടെ നിശ്ചിത ശതമാനം പാട്ടക്കൂലിയും ബാക്കിറ്റുള്ളവ പ്രാദേശിക ഭരണകൂടത്തിന്റെ തനത് ഫണ്ടിലും ഉൾപെടുത്തണമെന്നതാണ് രണ്ടാമത്തെ ആവശ്യം.

നിർമ്മാണാവശ്യത്തിനുള്ള ഭൂവിഭവങ്ങളുടെ ദുരുപയോഗം തടയാൻ നിലവിലുള്ള നിയമങ്ങൾ വിഭവങ്ങളുടെ വില വൻ തോതിലുയർത്തുകയും മാഫിയാ സംഘങ്ങളെ വളർത്താൻ കാരണമാവുകയും ചെയ്യുകയാണുണ്ടായത്. വീടാകട്ടെ മറ്റു കെട്ടിടങ്ങളാകട്ടെ കുടുംബത്തിന്റെ, പ്രദേശത്തിന്റെ ജന സാന്ദ്രതയുടെ അടിസ്ഥാനത്തിൽ നിശ്ചിത അളവിൽ മാത്രം അനുമതി നൽകുന്ന നിയമ നിർമ്മാണമുണ്ടായാൽ വിഭവങ്ങളുടെ ഉപയോഗം നിയന്ത്രിക്കപ്പെടുകയും സാമഗ്രികളുടെ വില കുറയുകയും ചെയ്യുമെന്നതാണ് മൂന്നാമത്തെ നിർദ്ദേശം.

ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോകതാക്കൾ റേഷൻ കാർഡുള്ളവരും മേൽ കാർഡിൽ ഒരംഗത്തിനും വീടില്ലാത്തവരുമാകണമെന്ന നിബന്ധന മാറ്റി സ്വന്തമായി വീടില്ലാത്ത കുടുംബം (ഭാര്യ, ഭർത്താവ്, അവിവാഹിതരായ മക്കൾ) ആകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നതാണ് നാലാമത്തെ ആവശ്യം. അജാനൂർ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ് ബശീർ വെള്ളിക്കോത്ത്.

Keywords:  Kerala, News, Kasaragod, Top-Headlines, Kanhangad, UDF, Politics, Political party, Congress, UDF Popular Manifesto; Basheer Vellikoth submits four important proposals to Shashi Tharoor.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia