ഉദുമയിൽ യുഡിഎഫ് മുന്നേറ്റം; നാലാം റൗൻഡിലും പെരിയ ബാലകൃഷ്ണന് ലീഡ്
May 2, 2021, 11:50 IST
കാസർകോട്: (www.kasargodvartha.com 02.05.2021) ശക്തമായ പോരാട്ടം നടന്ന ഉദുമയിൽ വോടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് വൻ മുന്നേറ്റം. നാല് റൗൻഡ് പിന്നിട്ടപ്പോൾ പെരിയ ബാലകൃഷ്ണൻ 4816 വോടിന് ലീഡ് ചെയ്യുന്നു.
ബാലകൃഷ്ണന് പെരിയ 18685 വോടും എൽഡിഎഫിലെ അഡ്വ. സിഎച് കുഞ്ഞമ്പു 13869 വോടും എന്‍ഡിഎയിലെ എ വേലായുധന്‍ 6285 വോടും നേടി.
പെരിയ ഗവ. പോളിടെക്‌നിക് കോളജിലാണ് വോടെണ്ണൽ നടക്കുന്നത്. ഉദുമ മണ്ഡലത്തിൽ 316 പോളിംഗ് ബൂതുകളുണ്ട്. വോടെണ്ണലിന് 16 റൗൻഡ് ഉണ്ടാവും.
Keywords: Kerala, News, Kasaragod, Top-Headlines, Niyamasabha-Election-2021, Result, Political party, Politics, BJP, LDF, UDF, Vote Counting.