Protest | ‘മധൂർ ഗ്രാമപഞ്ചായത്തിലെ അഴിമതി’: യുഡിഎഫ് ഉപവാസ സമരം നടത്തി
നിരവധി ആരോപണങ്ങളാണ് ബിജെപി ഭരണസമിതിക്കെതിരെ ഉയർന്നിരിക്കുന്നത്.
കാസർകോട്: (KasargodVartha) മധൂർ ഗ്രാമപഞ്ചായത്തിൽ ബിജെപി ഭരണസമിതി വ്യാപകമായ അഴിമതി നടത്തിയെന്നാരോപിച്ച് യുഡിഎഫ് ഉപവാസ സമരം സംഘടിപ്പിച്ചു. വോട്ടർ പട്ടിക അച്ചടിക്കൽ, പ്ലാസ്റ്റിക് മാലിന്യം വിറ്റ് പണം തട്ടൽ, കുടിവെള്ളം വിതരണത്തിലെ അഴിമതി, സ്ട്രീറ്റ് ലൈറ്റ് പദ്ധതിയിലെ ക്രമക്കേട്, ലൈഫ് ഭവന പദ്ധതിയിലെ മുൻഗണനാ ലിസ്റ്റ് അട്ടിമറി തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ബിജെപി ഭരണസമിതിക്കെതിരെ ഉയർന്നിരിക്കുന്നത്.
ഈ അഴിമതികളിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് മധൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ ഉദ്ഘാടനം ചെയ്ത സമരത്തിന് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.
മാഹിൻ കേളോട്ട്, രാജീവൻ നമ്പ്യാർ, സുമിത്രൻ പി.പി, അഡ്വ. ശംസുദ്ദീൻ, മജീദ് പട്ള, സൈമ സി.എ., ജമീല അഹ്‌മ്മദ്, മുത്തലിബ് പാറക്കെട്ട്, ഹബീബ് ചെട്ടുംകുഴി, ഹനീഫ് അറന്തോട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, മഹ്മൂദ് വട്ടയക്കാട്, യു. സഹദ് ഹാജി, സന്തോഷ് ക്രാസ്റ്റ, എം.എ. ഖലീൽ, അബ്ദുസമദ് എസ്.പി നഗർ, കരീം ബാവ, നാസർ മീപുഗിരി, എച്ച്.കെ. അമ്പ് ദുൽ റഹ്മാൻ, ഷിഹാബ് പാറക്കെട്ട്, കലന്തർ ശാഫി, ജയരാജൻ, ബഷീർ മിപുഗിരി, സുബൈർ ചൂരി, ഇബ്രാഹിം കരിബളം, എൻ.എ. ലത്തീഫ്, ജോഷി, മുസ്തഫ പള്ളംപ്രം എന്നിവരും സമരത്തിൽ പങ്കെടുത്തു.