city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

UDF collectorate march | ആത്മാഭിനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; യുഡിഎഫ് കലക്ട്രേറ്റ് മാർച് നടത്തി

കാസർകോട്: (www.kasargodvartha.com) ചരിത്രത്തിലാദ്യമായി ദേശദ്രോഹ കുറ്റത്തിന് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും ആത്മാഭിമാനം ഉണ്ടെങ്കിൽ നാട്ടിൽ കലാപം ഉണ്ടാക്കാതെ രാജിവെച്ചൊഴിയണമെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു.
            
UDF collectorate march | ആത്മാഭിനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ; യുഡിഎഫ് കലക്ട്രേറ്റ് മാർച് നടത്തി

മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഹൈകോടതി ജഡ്‌ജിന്റെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ കലക്ട്രേറ്റ് മാർച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



ഗവ. കോളജ് പരിസരത്ത് നിന്ന് ആരംഭിച്ച മാർചിൽ നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ അണിനിരന്നു. യുഡിഎഫ് ചെയർമാൻ സി ടി അഹ്‌മദ്‌ അലി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് കൺവീനർ എ ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, എകെഎം അശ്റഫ് എംഎൽഎ, ജെറ്റോ ജോസഫ്, എ അബ്ദുർ റഹ്‌മാൻ, ഹരീഷ് ബി നമ്പ്യാർ, കെ നീലകണ്ഠൻ, പി എ അശ്‌റഫ് അലി, കല്ലട്ര മാഹിൻ ഹാജി, ഹകീം കുന്നിൽ, ആന്റോ ജോസഫ്, ഉമേഷൻ, വികെപി ഹമീദ് അലി, എം സി ഖമറുദ്ദീൻ, വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, കരുണാകരൻ, എ ജി സി ബശീർ, ശാന്തമ്മ ഫിലിപ്, അശ്റഫ് എടനീർ എന്നിവർ സംസാരിച്ചു.

Keywords: News, Kerala, Top-Headlines, Kasaragod, UDF, Collectorate, Protest, Video, March, Congress, Muslim-league, Politics, Political Party, N.A.Nellikunnu, Pinarayi-Vijayan, Minister, Government, Government of Kerala, UDF held collectorate march.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia