ബിജെപി ശക്തമായ ഇടങ്ങളിൽ നേരിട്ട് ഏറ്റുമുട്ടുന്നത് യുഡിഎഫ്; ലവ് ജിഹാദ് ചർച പരാജയ ഭീതിയിൽ, കാസർകോട് ജില്ലയിൽ വലിയ പ്രതീക്ഷ - പി കെ കുഞ്ഞാലിക്കുട്ടി
Mar 29, 2021, 19:39 IST
കാസർകോട്: (www.kasargodvartha.com 29.03.2021) ബിജെപി ശക്തമായ ഇടങ്ങളിലെല്ലാം അവരുമായി നേരിട്ട് ഏറ്റുമുട്ടുന്നത് യുഡിഎഫ് ആണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി. കാസർകോട് പ്രസ്ക്ലബിന്റെ പഞ്ചസഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ യുഡിഎഫ് ഇത്തവണ വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നു. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ ഇടത് സ്ഥാനാർഥികൾ ദുർബലരാണ്. ഇവിടങ്ങളിൽ ബിജെപി - എൽഡിഎഫ് ബന്ധമുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
ലവ് ജിഹാദ് ചർചയാക്കുന്നത് പരാജയ ഭീതിയിലാണ്. ഗുരുവായൂരിൽ സുരേഷ് ഗോപി പറഞ്ഞില്ലെങ്കിലും കെ എൻ എ ഖാദർ വിജയിക്കും. ബിജെപിയുടെ പിന്തുണ യുഡിഎഫിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരും. സുതാര്യമായ ഭരണം കാഴ്ച വെക്കും. ജില്ലകളിൽ നിന്ന് യുഡിഎഫിന് അനുകൂലമായ ട്രെൻഡുകളാണ് ലഭിക്കുന്നത്. പ്രചാരണത്തിൽ യുഡിഎഫ് മുൻതൂക്കം നേടിയിട്ടുണ്ട്. തുടർ ഭരണം ഉറപ്പ് പറഞ്ഞവർക്ക് ഇപ്പോൾ സംശയം തോന്നുന്നത് ഇരട്ട വോടുകളുടെ കാര്യം പുറത്തായതിനാലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Press meet, BJP, P.K.Kunhalikutty, UDF, UDF clashes directly with BJP strongholds; big hope in Kasargod district - PK Kunhalikutty.
< !- START disable copy paste -->