യുഡിഎഫ് സ്ഥാനാർഥികളായ ബാലകൃഷ്ണൻ പെരിയയും പി വി സുരേഷും കല്യോട്ട് നിന്നും പ്രചാരണം തുടങ്ങി
Mar 15, 2021, 11:03 IST
പെരിയ: (www.kasargodvartha.com 15.03.2021) സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഉദുമയിലെയും കാഞ്ഞങ്ങാട്ടെയും യുഡിഎഫ് സ്ഥാനാർഥികളായ ബാലകൃഷ്ണൻ പെരിയ, പി വി സുരേഷ് എന്നിവർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കും യുഡിഎഫ് നേതാക്കൾക്കുമൊപ്പം കല്ല്യോട്ട് ശരത് ലാലിന്റെയും, കൃപേഷിന്റെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകിയ എൽഡിഎഫിന്റെ അക്രമണ, അഴിമതി രാഷ്ട്രീയത്തിനെതിരെയും, കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വർഗീയ ജനദ്രോഹ നയങ്ങൾക്കെതിരെയും , കാസർകോട്ടെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർഥികൾക്കനുകൂലമായി വിധിയെഴുതുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. മഞ്ചേശ്വവും കാസർകോട്ടും നിലനിർത്തി, ഉദുമയിലും, കാഞ്ഞങ്ങാട്ടും, തൃക്കരിപ്പൂരിലും യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കല്ലട്ര അബ്ദുൽ ഖാദർ, വി ആർ വിദ്യാസാഗർ, സി വി ജെയിംസ് രാജൻ പെരിയ, ബൽരാമൻ നമ്പ്യാർ, യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി നോയൽ ടോമിൻ ജോസഫ്, യൂത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബിപി പ്രദീപ്കുമാർ, സാജിദ് മൗവ്വൽ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സികെ അരവിന്ദൻ, രക്തസാക്ഷികളുടെ പിതാക്കന്മാരായ സത്യനാരായണൻ, കൃഷ്ണൻ എന്നിവരും സ്ഥാനാർഥികൾക്കൊപ്പം പുഷ്പാർച്ചനക്ക് എത്തിയിരുന്നു.
Keywords: UDF, Congress, Periya, Kasaragod, Kerala, News, Politics, Balakrishnan Periya, PV Suresh, Top-Headlines, UDF candidates Balakrishnan Periya and PV Suresh started campaigning from kalliot.
< !- START disable copy paste -->