city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓശാന ഞായറിൽ വിശ്വാസികൾക്കൊപ്പം യു ഡി എഫ് സ്ഥാനാർഥി

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.03.2021) ഓശാന ഞായർ ആയതിനാൽ ക്രിസ്ത്യൻ ദേവാലയങ്ങളിൽ ആയിരുന്നു യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിൻ്റെ ഞായറാഴ്ചത്തെ പ്രചാരണം ആരംഭിച്ചത്. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനാ പള്ളി, അപ്പോസ്തല റാണി പള്ളി, സിഎസ്ഐ ചർച്, തിരുഹൃദയ ക്നാനായ പള്ളി എന്നിവിടങ്ങളിൽ ഓശാന പെരുന്നാളിൽ പങ്കെടുത്തു വിശ്വാസികളെ കണ്ടു വോട് അഭ്യർത്ഥിച്ചു.

ഓശാന ഞായറിൽ വിശ്വാസികൾക്കൊപ്പം യു ഡി എഫ് സ്ഥാനാർഥി

പൊയിനാച്ചിയിൽ എ ഐ സി സി ജനറൽ സെക്രടറി കെ സി വേണുഗോപാൽ എംപി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനിലും പങ്കെടുത്തു. തുടർന്ന് അജാനൂർ മണ്ഡലത്തിൽ പര്യടനം മുക്കൂട് നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.

ഉച്ചയ്ക്ക് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച തെരുവിന്റെ മക്കളോടൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, UDF, Church festival, UDF candidate with believers on Oshana Sunday.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia