city-gold-ad-for-blogger

സി പി എം ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗം യു ഡി എഫ് ബഹിഷ്‌കരിച്ചു; ബി ജെ പി അംഗങ്ങള്‍ പങ്കെടുത്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2017) സി പി എം ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം യു ഡി എഫ്  അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നാണ് യു ഡി എഫ് വിട്ടുനിന്നത്. യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കടുത്ത വിവേചനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ കളക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൗണ്‍സില്‍യോഗം മാറ്റിവെക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്.

എന്നാല്‍ ഭരണപക്ഷത്തോടൊപ്പം ബിജെപി, സ്വതന്ത്ര അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചു. 17 തൊഴില്‍രഹിത വേതനം ഉള്‍പ്പെടെ 651 ക്ഷേമ പെന്‍ഷനുകള്‍ക്കും ധനസഹായത്തിനുമുള്ള അപേക്ഷകള്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. 373 ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, 124 വിധവാ പെന്‍ഷന്‍, 85 ശാരീരിക മാനസിക വൈകല്യമുള്ളവര്‍ക്കുള്ള പെന്‍ഷന്‍, 22 നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹധനസഹായം, 11 അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍, 19 കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിവക്കാണ് കൗണ്‍സില്‍യോഗം അംഗീകാരം നല്‍കിയത്.
കുശാല്‍നഗര്‍ വഴി നീലേശ്വരത്തേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 39-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ സന്തോഷ് അവതരിപ്പിക്കുകയും 38-ാം വാര്‍ഡ് കൗണ്‍സിലര്‍ മഹ്മൂദ് മുറിയനാവി പിന്താങ്ങുകയും ചെയ്ത പ്രമേയവും, വിദേശയാത്രക്ക് പോകുന്ന 27-ാം വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുര്‍ റസാഖ് തായലക്കണ്ടി, 38-ാം വാര്‍ഡ് കൗണ്‍സിലര്‍ മഹ് മൂദ് മുറിയനാവി എന്നിവരുടെ രാജിയപേക്ഷയും വിവിധ നിര്‍മ്മാണ പദ്ധതികളുടെ ടെണ്ടറുകളും യോഗം അംഗീകരിച്ചു. ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.

Keywords:  Kasaragod, Kerala, news, BJP, Politics, CPM, UDF, UDF Boycott Municipal council; BJP attended
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia