city-gold-ad-for-blogger

കാസര്‍കോട്ട് ബി ജെ പി ഭരിക്കുന്ന രണ്ട് പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെ യു ഡി എഫും എല്‍ ഡി എഫും അവിശ്വാസത്തിന് നീക്കം; പരസ്പരം സഹായിച്ചേക്കുമെന്നും സൂചന

കാസര്‍കോട്: (www.kasargodvartha.com 30.07.2018) ജില്ലയിലെ രണ്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നീക്കം. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ബി ജെ പി ഭരിക്കുന്ന കാറഡുക്ക, എന്‍മകജെ പഞ്ചായത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷമായി ബി ജെ പി ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ രാഷ്ട്രീയ കരുനീക്കത്തിന്റ ഭാഗമായാണ് സി പി എം അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നത്.

പതിനഞ്ചംഗ പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമില്ലാതെയാണ് ബി ജെ പി ഭരണത്തിലേറിയത്. അവിശ്വാസപ്രമേയത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി അനുകൂലിച്ചാല്‍ ബി ജെ പിക്ക് പഞ്ചായത്ത് ഭരണം നഷ്ടമാകും. അഞ്ചംഗങ്ങളുള്ള സി പി എമ്മിന്റ നീക്കം മൂന്ന് പേരുള്ള യു ഡി എഫിനെയും പ്രതിരോധത്തിലാക്കുന്നതാണ്. എന്നാല്‍ ഭരണസമിതിയുടെ ജനവിരുദ്ധ നയങ്ങളെ തുറന്നു കാട്ടാനാണ് നീക്കമെന്നാണ് സി പി എം നിലപാട്. അവിശ്വാസം ഓഗസ്റ്റ് രണ്ടിന് ചര്‍ച്ച ചെയ്യും.

എന്‍മകജെയില്‍ ബി.ജെ.പി. ഭരണ സമിതിക്കെതിരെ യു.ഡി.എഫ് ആണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിജെപി ക്കും യുഡിഫിനും ഏഴ് വീതം സീറ്റുകളുള്ള എന്‍മകജെയില്‍ നറുക്കെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. എല്‍ ഡി എഫ്‌ന് ഇവിടെ മൂന്ന് സീറ്റും. 2016 ല്‍ ഇവിടെ അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും സിപിഎം വിട്ടുനിന്നത് കൊണ്ട് പരാജയപ്പെട്ടു.

ദേശീയ തലത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിലാണ് വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്. കാറഡുക്കയില്‍ യു ഡി ഫ് അനുകൂലിച്ചാല്‍ അത് എന്‍മകജെയിലെ പ്രമേയവും പാസാവും. 2006-ല്‍ ബി ജെ പിയെ പഞ്ചായത്ത് ഭരണത്തില്‍ നിന്നും ഒഴിവാക്കാന്‍ സി പിഎമ്മിന് അനുകൂലമായി യു ഡി എഫ് അംഗങ്ങള്‍ വോട്ടു ചെയ്ത ചരിത്രം കാറഡുക്കയിലുണ്ട്. കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കാസര്‍കോട്ട് ബി ജെ പി ഭരിക്കുന്ന രണ്ട് പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെ യു ഡി എഫും എല്‍ ഡി എഫും അവിശ്വാസത്തിന് നീക്കം; പരസ്പരം സഹായിച്ചേക്കുമെന്നും സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, BJP, UDF, LDF, Top-Headlines, Political party, Politics, UDF and LDF Decided to file No Confidence Resolution against BJP
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia