city-gold-ad-for-blogger

തൊഴിലുറപ്പ് എൻജിനീയറുടെ കാലാവധി; ഉദുമ പഞ്ചായത്ത് ഭരണപക്ഷ തീരുമാനത്തിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് വോട് ചെയ്തു; അവിശുദ്ധ കൂട്ടുകെട്ടെന്ന് എൽഡിഎഫ്; ഒന്നിക്കാമെങ്കിൽ മുമ്പേ ആകാമായിരുന്നെന്ന് യുഡിഎഫ്; രാഷ്ട്രീയ പിന്തുണയല്ലെന്ന് ബിജെപി

ഉദുമ: (www.kasargodvartha.com 26.07.2021) പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തുവരുന്ന എൻജിനീയറുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ചുള്ള ഭരണപക്ഷത്തിന്റെ തീരുമാനത്തിനെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും ഒന്നിച്ച് വോട് ചെയ്‌ത്‌ പരാജയപ്പെടുത്തി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന എൻജിനീയറുടെ കാലാവധി ആഗസ്റ്റ് 31 നാണ് അവസാനിക്കുന്നത്.

 
തൊഴിലുറപ്പ് എൻജിനീയറുടെ കാലാവധി; ഉദുമ പഞ്ചായത്ത് ഭരണപക്ഷ തീരുമാനത്തിനെതിരെ യുഡിഎഫും ബിജെപിയും ഒരുമിച്ച് വോട് ചെയ്തു; അവിശുദ്ധ കൂട്ടുകെട്ടെന്ന് എൽഡിഎഫ്; ഒന്നിക്കാമെങ്കിൽ മുമ്പേ ആകാമായിരുന്നെന്ന് യുഡിഎഫ്; രാഷ്ട്രീയ പിന്തുണയല്ലെന്ന് ബിജെപി



എന്നാൽ കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്താകമാനം സർകാർ ഉത്തരവ് പ്രകാരം 2022 മാർച് 31 വരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. കരാർ കാലാവധി അവസാനിക്കുന്ന ആഗസ്റ്റ് 31 ന് മുമ്പായി ഇവർക്ക് രണ്ട് വർഷത്തേക്ക് കാലാവധി നീട്ടി നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ 2022 മാർച് 31 ന് കാലാവധി അവസാനിക്കുന്ന മുറയ്ക്ക് കാലാവധി നീട്ടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്.

വ്യാഴാഴ്ച നടന്ന യോഗത്തിൽ ഇക്കാര്യം ചർചയ്‌ക്കെത്തിയപ്പോൾ യുഡിഎഫും ബിജെപിയും എതിർത്ത് വോട് ചെയ്‌തു. തീരുമാനത്തെ എതിർത്ത് ഒമ്പത് യുഡിഎഫ് അംഗങ്ങളും രണ്ട് ബിജെപി അംഗങ്ങളും വോട് ചെയ്തതോടെ പ്രതിപക്ഷത്തിന് 11 പേരുടെ പിന്തുണയായി. എന്നാൽ ഭരണപക്ഷത്തിന് 10 പേരുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്.

മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന എൻജിനീയറെ കാലാവധി പുതുക്കി നൽകാതെ പാർടിക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള രാഷ്ട്രീയ അജെൻഡയാണ് എൽഡിഎഫിന് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ യു ഡി എഫ് - ബി ജെ പി അവിശുദ്ധ ബന്ധമാണ് പഞ്ചായത്തിലുള്ളതെന്ന് പ്രസിഡന്റ് പി ലക്ഷ്‌മി കാസർകോട് വാർത്തയോട് പറഞ്ഞു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒഴിച്ച് ബാക്കി എല്ലാവിഷയങ്ങളിലും യുഡിഎഫും ബിജെപിയും ഒന്നിച്ചായിരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

ബിജെപിയുമായി ഒന്നിക്കാമെങ്കിൽ മുമ്പേ ആകാമായിരുന്നെന്ന് യുഡിഎഫ് അംഗം ഹാരിസ് അങ്കക്കളരി കാസർകോട് വാർത്തയോട് പ്രതികരിച്ചു. ജനനന്മ പരിഗണിച്ച് പല വിഷയങ്ങളിലും ഭരണപക്ഷത്തിനൊപ്പം നിന്നിട്ടുണ്ട്. എന്നാൽ എൻജിനീയറെ മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അതിനെയാണ് എതിർത്തത്. ബിജെപിയുടെ സഹായം തേടി യുഡിഎഫ് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ വോട് രാഷ്ട്രീയ പിന്തുണയല്ലെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വിനയ പ്രസാദ് പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരത്തിൽ പുതിയ ഒരാളെ നിയമിച്ച് അവർ പഠിച്ചുവരുന്നത് വരെ സുഗമമായ പ്രവർത്തനത്തെ ബാധിക്കും. മാനുഷിക പരിഗണന വെച്ചാണ് ഇക്കാര്യത്തിൽ വോട് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Kasaragod, Kerala, News, Uduma, Panchayath, UDF, LDF, BJP, Vote, COVID-19, President, Politics, UDF and BJP voted together against Uduma Panchayat decision.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia