city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Celebration | കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തില്‍ കാസര്‍കോട്ടും ആഘോഷം; ആഹ്ലാദത്തിമിര്‍പ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

കാസര്‍കോട്: (www.kasargodvartha.com) കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ മിന്നും വിജയത്തില്‍ കാസര്‍കോട്ടും ആഘോഷം. വ്യക്തമായ ലീഡിലെത്തിയപ്പോഴേക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പടക്കം പൊട്ടിക്കാനും ബാന്‍ഡ് മേളം മുഴക്കാനും തുടങ്ങി. ടൗണുകള്‍ കേന്ദ്രീകരിച്ച് നേതാക്കളും പ്രവര്‍ത്തകരും പ്രകടനവും നടത്തി. ഇടയ്ക്കു ചിലയിടങ്ങളില്‍ മഴ പെയ്‌തെങ്കിലും അതൊന്നും ആവേശം കെടുത്തിയില്ല. ഒട്ടേറെ പ്രവര്‍ത്തകരാണ് ആഹ്ലാദ പ്രകടനങ്ങളില്‍ പങ്കെടുത്തത്.
         
Celebration | കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തില്‍ കാസര്‍കോട്ടും ആഘോഷം; ആഹ്ലാദത്തിമിര്‍പ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

മധുരം വിതരണം ചെയ്തും രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ളവര്‍ക്ക് മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ വിജയം ആഘോഷമയമാക്കി. കാസര്‍കോടുമായി കുടുംബപരമായി ബന്ധമുള്ള യു ടി ഖാദര്‍, എന്‍ എ ഹാരിസ് എന്നിവരുടെ വിജയവും പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ അന്തിമഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 137 സീറ്റില്‍ വിജയം നേടി. ബിജെപി 64 സീറ്റിലേക്ക് ഒതുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.

ബിജെപി തോറ്റാല്‍ കര്‍ണാടകയില്‍ കലാപമുണ്ടാകുമെന്ന വളരെ ഗുരുതരവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തി ഭീതി വിതച്ച് വോട് കൊയ്യാമെന്ന് കണക്ക് കൂട്ടിയ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കര്‍ണാടക ജനത നല്‍കിയ ചുട്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്റഫ് പ്രതികരിച്ചു. ജനാധിപത്യ വിരോധികളില്‍ നിന്ന് കര്‍ണാടകയെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ സജീവ സാന്നിധ്യമാകാന്‍ സാധിച്ചതില്‍ വളരെയധികം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    
Celebration | കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തില്‍ കാസര്‍കോട്ടും ആഘോഷം; ആഹ്ലാദത്തിമിര്‍പ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

ബോവിക്കാനത്ത് ആഹ്ലാദ പ്രകടനം നടത്തി

ബോവിക്കാനം: കര്‍ണാടകയിലെ വിജയത്തില്‍ അഭിവാദ്യമര്‍പിച്ച് ബോവിക്കാനം ടൗണില്‍ മുളിയാര്‍ പഞ്ചായത് യുഡിഎഫ് കമിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. എം കുഞ്ഞമ്പു നമ്പ്യാര്‍,
ബിഎം അബൂബകര്‍, അശോകന്‍ മാസ്റ്റര്‍, ബിസി.കുമാരന്‍, മന്‍സൂര്‍ മല്ലത്ത്, ഗോപിനാഥന്‍, എ വാസുദേവന്‍, ശരീഫ് കൊടവഞ്ചി, ശഫീഖ് മൈക്കുഴി, അഡ്വ. ജുനൈദ്, ബിഎം ശംസീര്‍ നേതൃത്വം നല്‍കി.
        
Celebration | കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തില്‍ കാസര്‍കോട്ടും ആഘോഷം; ആഹ്ലാദത്തിമിര്‍പ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍

Keywords: Kasaragod News, Malayalam News, Karnataka Election News, Congress, Karnataka Polls 2023, UDF activists celebrates Congress win in Karnataka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia