city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടിനെ ഞെട്ടിച്ച് ആലപ്പുഴയിൽ മണിക്കൂറുകൾക്കുള്ളിൽ രണ്ട് കൊലപാതകങ്ങൾ; ജീവനെടുത്തത് രണ്ട് ഉന്നത നേതാക്കളുടെ

ആലപ്പുഴ: (www.kasargodvartha.com 19.12.2021) മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ രണ്ട് രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടത് നാടിനെ ഞെട്ടിച്ചു. ശനിയാഴ്ച രാത്രി എസ് ഡി പി ഐ സംസ്ഥാന സെക്രടറി അഡ്വ. കെ എസ് ശാൻ വെട്ടേറ്റ് മരിച്ചിരുന്നു. പിന്നാലെ ഞായറാഴ്ച പുലർചെ ഒബിസി മോര്‍ച സംസ്ഥാന സെക്രടറി അഡ്വ. രഞ്ജിത് ശ്രീനിവാസ് കൊല്ലപ്പെട്ടു.

  
നാടിനെ ഞെട്ടിച്ച് ആലപ്പുഴയിൽ മണിക്കൂറുകൾക്കുള്ളിൽ രണ്ട് കൊലപാതകങ്ങൾ; ജീവനെടുത്തത് രണ്ട് ഉന്നത നേതാക്കളുടെ



കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മണ്ണഞ്ചേരി കുപ്പേഴം ജങ്‌ഷനിലായിരുന്നു കെ എസ് ശാനിന് നേരെ ആക്രമണം നടന്നത്. വീട്ടിലേക്ക് സ്‌കൂടെറിൽ പോകുകയായിരുന്ന ശാനിന്റെ പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്‌ത്തുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ ചേർന്ന്‌ വെട്ടുകയായിരുന്നുവെന്നുമാണ് വിവരം.

കൈ, കാലുകൾക്കും വയറിനും തലയ്‌ക്കും ഗുരുതരമായി വെട്ടേറ്റ ശാനിനെ ആദ്യം ആലപ്പുഴയിലെ ആശുപത്രിയിലും പിന്നീട്‌ എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർധരാത്രിയോടെ മരണം സംഭവിച്ചു.

ഞായറാഴ്ച പുലർചെ ആറു മണിയോടെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് രഞ്ജിത് ശ്രീനിവാസിന് വെട്ടേറ്റത്. പ്രഭാതസവാരിക്ക് പുറപ്പെടാനിരിക്കെ വീടിനുള്ളിൽ വെച്ച് വീട്ടുകാർ നോക്കി നിൽക്കെയായിരുന്നു രഞ്ജിതിനെ സംഘം വെട്ടിവീഴ്ത്തിയത്. അഞ്ചോളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രഞ്ജിതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ബിജെപി മുൻ ജില്ലാ പ്രസിഡന്‍റും ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയുമായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന രണ്ട് കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. കെ എസ് ശാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് എസ് ഡി പി ഐയും രഞ്ജിതിന്റെ കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബിജെപിയും ആരോപിച്ചു.സംഭവത്തെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Keywords :  Kerala, News, Alappuzha, Top-Headlines, Leader, Killed, Politics, Secretary, Police, RSS, SDPI, District Collector, Two leaders Killed in Alappuzha.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia