Expelled | പാര്‍ടിക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന രീതിയില്‍ ഇടപഴകിയെന്ന ആരോപണത്തിൽ യുവാവിനേയും യുവതിയേയും സിപിഎം പുറത്താക്കി
Apr 29, 2022, 23:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) പാര്‍ടിക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന രീതിയില്‍ ഇടപഴകിയെന്ന ആരോപണത്തിൽ യുവാവിനേയും യുവതിയേയും സിപിഎം പുറത്താക്കി. പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ ഒഴിവാക്കിയത്. കാഞ്ഞങ്ങാടിന് സമീപ പ്രദേശത്ത് വിവാദമായ സംഭവത്തിലാണ് അന്വേഷണവും നടപടിയും ഉണ്ടായിരിക്കുന്നത്.
ഇരുവരുടേയും ഒന്നിച്ചുള്ള ഫോടോയും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ടി യോഗം ചോര്‍ന്ന് നടപടി സ്വീകരിച്ചത്. യുവാവ് സിപിഎമിന്റെ സൈബര്‍ പോരാളി കൂടിയാണ്.
പാര്‍ടിക്കും സര്‍കാരിനുമെതിരെ നടത്തുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ഫേസ്ബുക് അടക്കമള്ള മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തുന്ന യുവാവിന്റെ സദാചാര വിരുദ്ധപ്രവര്‍ത്തനം എതിരാളികള്‍ രാഷ്ടീയ ആയുധമാക്കിയതും പാര്‍ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Keywords: News, Kerala, Kasaragod, Kanhangad, Top-Headlines, CPM, CPM Worker, Politics, Controversy, Complaint, Social-Media, Government, Expelled, Two expelled from party.
< !- START disable copy paste -->