രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു
Aug 31, 2020, 10:33 IST
തിരുവനന്തപുരം: (www.kasargodvartha.com 31.08.2020) രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. ഞായറാഴ്ച അർദ്ധരാത്രി 12.30ഓടെ വെഞ്ഞാറമൂടിലാണ് സംഭവം. ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), ഡിവൈഎഫ്ഐ കല്ലിങ്ങിൻമുഖം യൂണിറ്റ് പ്രസിഡണ്ടും സിപിഎം കല്ലിങ്ങിൻമുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്.
മിഥിലാജിന്റെ വീട്ടിലേയ്ക്ക് ബൈക്കിൽ പോവുകയായിരുന്ന ഇരുവരെയും വെഞ്ഞാറമൂട് തേമ്പാംമൂടിൽ വെച്ച് തടഞ്ഞ് നിർത്തി മുഖത്തും നെഞ്ചിലും വെട്ടുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ മിഥ്‌ലാജ് സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ഒന്നിലേറെ തവണ വെട്ടേറ്റ ഹഖ് മുഹമ്മദ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്. മൃതദേഹം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മെയ് മാസത്തില്‍ പ്രദേശത്ത് നടന്ന
ആക്രമണത്തിന് പിന്നിലുള്ള സംഘം തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പേരെയും അക്രമികളെത്തിയ ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്കിന്റെ ഉടമയാണ് പിടിയിലായ ഒരാൾ. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ തനികളാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
Keywords: Kerala, News, Thiruvananthapuram, Hacked to death, DYFI, Activists, Police, Youth, Bike, Arrest, Custody, Case, Politics, Two DYFI activists hacked to death.