അപകടാവസ്ഥയിലായ പാലത്തിന്റെ പേരില്‍ പ്രസിഡണ്ടിനെ അപകീര്‍ത്തിപ്പെടുത്തി ട്രോള്‍; ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതും സിപിഎം പ്രവര്ത്തകന്, പാര്‍ട്ടിയില്‍ വിവാദം
Jul 20, 2018, 19:59 IST
മടിക്കൈ: (www.kasargodvartha.com 20.07.2018) മടിക്കൈ പഞ്ചായത്തിലെ അപകടാവസ്ഥയിലായ പുളിക്കാല്‍ പാലവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ അപകീര്‍ത്തിപ്പെടും വിധം പോസ്റ്റിട്ടത് സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തി. വെള്ളാനകളുടെ നാട് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രസിദ്ധമായ 'ദാ ഇപ്പ ശര്യാക്കിത്തരാ' എന്ന ഡയലോഗ് കടമെടുത്ത് പപ്പുവിന്റെയും മോഹന്‍ലാലിന്റെയും ചിത്രത്തോട് കൂടി പോസ്റ്റു ചെയ്ത് പ്രസിഡണ്ടിനെ കളിയാക്കിയതാണ് ഏറെ വിവാദമായിരിക്കുന്നത്. വാട്സ് ആപ്പിന്റെ സിപിഎം മടിക്കൈ ഗ്രൂപ്പിലാണ് ഏറെ വിവാദമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റിട്ടതാകട്ടെ സജീവ സിപിഎം അനുഭാവിയും കൂടിയാണ്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും കൊണ്ട് പലരും രംഗത്ത് വന്നതോടെയാണ് വിവാദം കടുത്തത്. കാലപ്പഴക്കം കൊണ്ട് തകര്‍ന്ന പുളിക്കാല്‍ പാലത്തില്‍ ഗതാഗതം നിരോധിച്ചതും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കാത്തതുമാണ് പോസ്റ്റിടാന്‍ കാരണമായത്. എന്നാല്‍ ഈ റോഡും പാലവും ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണെന്നും ട്രാക്റ്റര്‍ മാത്രം പോകാനുള്ളതാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
അതേ സമയം പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ അണക്കെട്ടില്‍ നിന്നും പുളിക്കാല്‍ എരിക്കുളം വഴി വെള്ളരിക്കുണ്ടിലേക്ക് 60 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ റോഡില്‍ ഈ പാലവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ഉള്‍പ്പെടെ പൂര്ത്തീകരിച്ചുവരുന്നതിനിടയിലാണ് വിവാദ പോസ്റ്റര്‍ ഇട്ടത്. പഞ്ചായത്ത് പ്രസിഡണ്ടിനെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സിപിഎം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Political party, Politics, Social-Media, president, Troll against President; Controversy in CPM
< !- START disable copy paste -->