city-gold-ad-for-blogger

പി കരുണാകരന്‍ എം പിയുടെ തട്ടകത്തില്‍ സി പി എം ഏരിയാ സമ്മേളനത്തില്‍ കടുത്ത മത്സരം; ടി കെ രവി വീണ്ടും സെക്രട്ടറി

നീലേശ്വരം: (www.kasargodvartha.com 17.12.2017) പി കരുണാകരന്‍ എം പിയുടെ തട്ടകത്തില്‍ സി പി എം ഏരിയാ സമ്മേളനത്തില്‍ കടുത്ത മത്സരം. 16 നെതിരെ ആറുവോട്ടുകള്‍ക്ക് എം രാജനെ പരാജയപ്പെടുത്തിയാണ് ടി കെ രവി വീണ്ടും വിജയിച്ചത്. സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എം രാജഗോപാലന്‍, എം വി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന സമ്മേളനത്തിലാണ് കടുത്ത മത്സരം നടന്നത്.

പി കരുണാകരന്‍ എം പിയുടെ തട്ടകത്തില്‍ സി പി എം ഏരിയാ സമ്മേളനത്തില്‍ കടുത്ത മത്സരം; ടി കെ രവി വീണ്ടും സെക്രട്ടറി


സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിനായി കരിന്തളത്ത് ഖനനം നടത്തിയ ആഷാപുര കമ്പനിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം ടി കെ രവി നേരിട്ടിരുന്നു. ഈ ആരോപണം നിലനില്‍ക്കെയാണ് ടി കെ രവി വീണ്ടും വിജയിച്ചത്. അതേ സമയം രവിയെ തന്നെ വീണ്ടും സെക്രട്ടറിയാക്കിയതില്‍ സി പി എമ്മിലെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്.

Keywords:  Kerala, Nileshwaram, P.Karunakaran-MP, Politics, CPM, TK Ravi elected again as CPM Nileshwaram area secretary 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia