കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ നേതാക്കള്‍ മാറണം; അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ തുറന്നടിച്ച് ശശി തരൂര്‍
തിരുവനന്തപുരം: (www.kasargodvartha.com 11.03.2022) അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ദോശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ശശി തരൂര്‍ എംപി. ഇനി കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ നേതാക്കള്‍ മാറണമെന്ന് അദ്ദേഹം തുറന്നടിച്ചു.
കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരെല്ലാം തെരഞ്ഞെടുപ്പ് ഫലത്തില്‍ വേദനിക്കുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിതെന്ന് പറഞ്ഞ ശശി തരൂര്‍, കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന നമ്മളെല്ലാം ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ വേദനിക്കുന്നു. കോണ്‍ഗ്രസ് നിലകൊള്ളുന്ന ഇന്‍ഡ്യയുടെ ആശയവും അത് രാഷ്ട്രത്തിന് നല്‍കുന്ന പോസിറ്റീവ് അജണ്ടയും വീണ്ടും ഉറപ്പിക്കുകയും ആ ആശയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ജനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ സംഘടനാ നേതൃത്വത്തെ നവീകരിക്കേണ്ട സമയമാണിത്. ഒരു കാര്യം വ്യക്തമാണ്; നമുക്ക് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണ് - ശശി തരൂര്‍ കുറിച്ചു.