city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Appreciate | എല്‍ഡിഎഫ് വനിതാസാരഥി ഭരിക്കുന്ന പരപ്പ ബ്ലോക് പഞ്ചായതിന്റെ ബജറ്റ് അവതരണത്തിന് 3 കോണ്‍ഗ്രസ് പഞ്ചായത് പ്രസിഡന്റുമാരുടെ കയ്യടി

-സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com) എല്‍ഡിഎഫ് വനിതാസാരഥി നേതൃത്വം നല്‍കുന്ന പരപ്പ ബ്ലോക് പഞ്ചായതിന്റെ 2023-24 വര്‍ഷത്തെ ബജറ്റ് അവതരണത്തിന് പ്രതിപക്ഷാംഗങ്ങള്‍ക്ക് പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായതുകളുടെ പ്രസിഡന്റുമാരുടെ കൂടി കയ്യടി നേടി.

സമ്പൂര്‍ണ ഭവന നിര്‍മാണത്തിനും സമഗ്ര ആരോഗ്യ പരിപാലനത്തിനും മുന്‍ഗണന നല്‍കികൊണ്ട് 76,85,45,701 രൂപ വരവും 75,76,90,825 രൂപ ചെലവും, 8,54,876 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിനാണ് സിപിഎം ജില്ലാ കമിറ്റിയംഗം കൂടിയായ എം ലക്ഷ്മി പ്രശംസ നേടിയത്.

Appreciate | എല്‍ഡിഎഫ് വനിതാസാരഥി ഭരിക്കുന്ന പരപ്പ ബ്ലോക് പഞ്ചായതിന്റെ ബജറ്റ് അവതരണത്തിന് 3 കോണ്‍ഗ്രസ് പഞ്ചായത് പ്രസിഡന്റുമാരുടെ കയ്യടി

വൈസ് പ്രസിഡന്റ് കെ ഭൂപേഷ് അരമണിക്കൂര്‍ നേരം നടത്തിയ ബജറ്റ് പ്രസംഗത്തിന് പിന്നാലെ നടന്ന ചര്‍ചകള്‍ക്കിടെയാണ് എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള ബ്ലോക് പഞ്ചായത് ഭരണസമിതിക്കും അധ്യക്ഷ എം ലക്ഷ്മിക്കും പിന്തുണ നല്‍കി കോണ്‍ഗ്രസ് പഞ്ചായത് പ്രസിഡന്റുമാര്‍ സംസാരിച്ചത്.

കേരള ഗ്രാമ പഞ്ചായത് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജെനറല്‍ സെക്രടറിയും ബളാല്‍ പഞ്ചായത് പ്രസിഡന്റും കൂടിയായ രാജു കട്ടക്കയമാണ് ആദ്യം ബ്ലോക് പഞ്ചായതിന്റെ ബജറ്റിന് പൂര്‍ണപിന്തുണ അറിയിച്ചത്. കൂടാതെ പ്രസിഡന്റ് എം ലക്ഷ്മിയെ പ്രശംസിക്കു കയും ചെയ്തു.

Appreciate | എല്‍ഡിഎഫ് വനിതാസാരഥി ഭരിക്കുന്ന പരപ്പ ബ്ലോക് പഞ്ചായതിന്റെ ബജറ്റ് അവതരണത്തിന് 3 കോണ്‍ഗ്രസ് പഞ്ചായത് പ്രസിഡന്റുമാരുടെ കയ്യടി

പിന്നാലെ വന്ന കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് ടി കെ നാരായണനും വെസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് ഗിരിജ മോഹനനും രാജു കട്ടക്കയം സ്വീകരിച്ച നിലപാട് തന്നെ സ്വീകരിച്ചു. ബ്ലോക് പഞ്ചായത് പരിധിയില്‍ വരുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് പഞ്ചായത് പ്രസിഡന്റുമാര്‍ ബജറ്റിനെ അനുകൂലിച്ച് സംസാരിച്ചത് രാഷ്ട്രീയമായി വേറിട്ട അനുഭവമായി.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നാടിന്റെ വികസനമാണ് മുഖ്യവിഷയമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പഞ്ചായത് പ്രസിഡന്റുമാര്‍ പ്രതികരിച്ചത്.

സ്വന്തമായി വീടില്ലാത്തവര്‍ക്ക് അടച്ചുറപ്പുള്ള ഭവനവും ആരോഗ്യ മേഖലയിലെ സമഗ്രപുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റില്‍ ഭവന നിര്‍മാണത്തിനായി വിവിധ സ്രോതസുകളിലായി 2.19 കോടി രൂപ വകയിരുത്തി.

ഉല്‍പാദന മേഖലയില്‍ മൊബൈല്‍ വെറ്റനറി ക്ലിനിക് ഉള്‍പെടെ 88,81,920 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

ബ്ലോക് പഞ്ചായതിന്റെ സമഗ്ര വികസനത്തിനായി വിവിധങ്ങളായ പദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പട്ടികവര്‍ഗ മേഖലയില്‍ സജീവനി പദ്ധതി, ബ്ലോക് തല പട്ടികവര്‍ഗ ആരോഗ്യ സംരംഭങ്ങള്‍, വയോജനങ്ങള്‍ക്ക് വിനോദ വിജ്ഞാന പരിപാടികള്‍, സ്മാര്‍ട് അംഗന്‍വാടി, പാലിയേറ്റീവ് കെയറുയുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികള്‍ തുടങ്ങിയവ ഇതില്‍ എടുത്ത് പറയേണ്ടതാണ്.

ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷ വഹിച്ചു. ഗ്രാമ പഞ്ചായത് പ്രസിഡന്റുമാറായ രാജു കട്ടക്കയം, ടി കെ നാരായണന്‍, പി ശ്രീജ, ഗിരിജ മോഹനന്‍ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍മാരായ പി വി ചന്ദ്രന്‍, രജനി കെ, പത്മകുമാരി, ജോസ് കുത്തിയതോട്ടില്‍, സെക്രടറി ശ്രീകുമാര്‍ പി കെ ,ഹെഡ് അകൗണ്ടന്റ് ലിസ് പോള്‍ എന്നിവര്‍ സംസാരിച്ചു.

Keywords:Vellarikundu, Kasaragod, Kerala, News, Appreciate, LDF, Panchayath, Budget, Congress, Health, CPM, Politics, Political-News, Top-Headlines, Three Congress Panchayat Presidents applaud for budget presentation of Parappa Block Panchayath LDF ruler. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia