city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police FIR | മുത്തപ്പന്‍ ക്ഷേത്രത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; സിപിഎം ലോകല്‍ കമിറ്റി അംഗവും സ്ത്രീകളും ഉള്‍പെടെ 15 പേര്‍ക്കെതിരെ കേസ്; നേതാവിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയേക്കും

പടന്ന: (www.kasargodvartha.com) തര്‍ക്കം നിലനില്‍ക്കുന്ന മുത്തപ്പന്‍ ക്ഷേത്രത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ സിപിഎം ലോകല്‍ കമിറ്റി അംഗവും സ്ത്രീകളും ഉള്‍പെടെ 15 പേര്‍ക്കെതിരെ ചന്തേര പൊലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ആത്മഹത്യാ ഭീഷണി മുഴക്കിയതിനും ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിനും സംഘം ചേര്‍ന്നതിനും ഉള്‍പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
           
Police FIR | മുത്തപ്പന്‍ ക്ഷേത്രത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; സിപിഎം ലോകല്‍ കമിറ്റി അംഗവും സ്ത്രീകളും ഉള്‍പെടെ 15 പേര്‍ക്കെതിരെ കേസ്; നേതാവിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയേക്കും

തെക്കെക്കാട് മുത്തപ്പന്‍ മഠപ്പുര വളപ്പിലാണ് കഴിഞ്ഞ ദിവസം സിപിഎം നേതാവിന്റെ ആത്മഹത്യാ ഭീഷണി അരങ്ങേറിയത്. സിപിഎം പടന്ന ലോകല്‍ കമിറ്റി അംഗം എസ് രമണനും മറ്റ് സിപിഎം പ്രവര്‍ത്തകര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രമണന്‍ പൊലീസിന്റെ കണ്മുന്നില്‍ വെച്ചാണ് സ്വന്തം ശരീരത്തിന്‍ പെട്രോള്‍ ഒഴിച്ച് ഭീഷണി മുഴക്കിയത്. പൊലീസ് അനുനയിപ്പിച്ച് ചെറുവത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
          
Police FIR | മുത്തപ്പന്‍ ക്ഷേത്രത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി; സിപിഎം ലോകല്‍ കമിറ്റി അംഗവും സ്ത്രീകളും ഉള്‍പെടെ 15 പേര്‍ക്കെതിരെ കേസ്; നേതാവിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയേക്കും

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. തെക്കേക്കാട് മുത്തപ്പന്‍ മഠപ്പുരയില്‍ സിപിഎമിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന തര്‍ക്കമാണ് ശനിയാഴ്ച ഉണ്ടായ സംഭവവികാസത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. രണ്ട് വര്‍ഷം മുമ്പ് കോവിഡ് രൂക്ഷമായ വേളയില്‍ ക്ഷേത്ര ട്രസ്റ്റിനെ എതിര്‍ക്കുന്ന സിപിഎമിലെ ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയുള്ളവര്‍ പൊലീസിന് നേരെ കല്ലേറും സംഘര്‍ഷവും നടത്തിയതോടെ ലാതിചാര്‍ജ് നടത്തിയിരുന്നു. ഈ സംഭവത്തിലും കേസ് നിലവിലുണ്ട്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും സ്ഥലത്തെത്തി ക്ഷേത്രത്തില്‍ താല്‍ക്കാലികമായി കര്‍മങ്ങള്‍ നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തില്‍ ക്ഷേത്ര മടയന്റെ നേതൃത്വത്തില്‍ പൈങ്കുറ്റിയും മറ്റ് പൂജാകര്‍മങ്ങളും നടത്താന്‍ അനുമതി നല്‍കിയിരുന്നു. ശനിയാഴ്ച പൈങ്കുറ്റി നടക്കുന്നതിനിടയിലാണ് മഠപുര പരിസരത്ത് സിപിഎം ലോകല്‍ കമിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ അരങ്ങേറിയത്.

സിപിഎമിലെ ഒരുവിഭാഗം മറ്റ് രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടവരുടെ പിന്തുണയോടെ ക്ഷേത്ര ഭരണം നടത്തിവന്നതാണ് പാര്‍ടിയിലെ മറ്റൊരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നില്‍ ഗൂഡ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് ട്രസ്റ്റിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഈ വിഷയം ചര്‍ചാ വിഷയമായിയുന്നു. സിപിഎം സ്ഥാനാര്‍ഥി പരാജയപ്പെടുന്ന ഘട്ടത്തില്‍ എത്തിയതോടെ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് താകീത് നല്‍കിയിരുന്നു. ഇതുലംഘിച്ച് കൊണ്ടാണ് ഇപ്പോള്‍ ആത്മഹത്യാ ഭീഷണി ഉള്‍പെടെയുള്ള സംഭവങ്ങള്‍ ഉണ്ടായത്. നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ചതോടെ ലോകല്‍ കമിറ്റി അംഗത്തിനെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

You Might Also Like:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Police, Controversy, Temple, Religion, Suicide-Attempt, CMP, Muthappan Temple, Threat by pouring petrol on Muthappan temple; Police booked.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia